ഇന്ത്യയുടെ വൈദ്യശാസ്ത്ര രംഗത്തിനു തന്നെ നികത്താൻ ആവാത്ത അഭാവമാണ് ഡോക്ടർ ചെറിയാന്റെ മരണം
മലയാളികളെ ഏറെ ചിരിപ്പിച്ച ഹിറ്റ്
മേക്കർ ഷാഫിയുടെ മരണം മലയാള സിനിമയുടെ ഒരു വലിയ നഷ്ടമാണ്.
തിരുവനന്തപുരം: പ്രഗൽഭ ഹൃദയ ശസ്ത്രക്രിയ വിദഗ്ധനായിരുന്ന ഡോക്ടർ കെ എം ചെറിയാന്റെയും പ്രമുഖ സിനിമ സംവിധായകൻ ഷാഫിയുടെയും നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു.
മനുഷ്യരെയും ഹൃദയങ്ങളെയും സ്പർശിച്ച ഡോക്ടർ ആയിരുന്നു കെ എം ചെറിയാൻ. വ്യക്തിപരമായി ഏറെ അടുപ്പം വെച്ച് പുലർത്തിയിരുന്നു. കൊറോണറി ആര്‍ട്ടറി ബൈപാസ് ശസ്ത്രക്രിയ അടക്കം പല നൂതന പരീക്ഷണങ്ങളും ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത് അദ്ദേഹമായിരുന്നു.
ഇന്ത്യയുടെ വൈദ്യശാസ്ത്ര രംഗത്തിനു തന്നെ നികത്താൻ ആവാത്ത അഭാവമാണ് ഡോക്ടർ ചെറിയാന്റെ മരണം – ചെന്നിത്തല പറഞ്ഞു.
മലയാളികളെ ഏറെ ചിരിപ്പിച്ച ഹിറ്റ് മേക്കർ ഷാഫിയുടെ മരണം മലയാള സിനിമയുടെ ഒരു വലിയ നഷ്ടമാണ്.
നിറഞ്ഞ് ആസ്വദിക്കാൻ വേണ്ടി സിനിമയെടുക്കുന്ന ആളായിരുന്നു ഷാഫി.
അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു – രമേശ് ചെന്നിത്തല പറഞ്ഞു.