കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ കനറാ ബാങ്ക് 4,104 കോടി രൂപയുടെ അറ്റാദായം നേടി. 12.25 ശതമാനമാണ് വർധനവ്. ബാങ്കിന്റെ ആകെ ബിസിനസ് 9.30 ശതമാനം വളർച്ചയോടെ 24.19 ലക്ഷം കോടി രൂപയിലെത്തി. ഡിസംബർ മാസത്തെ കണക്കനുസരിച്ച്, 13.69 ലക്ഷം കോടി രൂപയുടെ നിക്ഷേപവും 10.49 ലക്ഷം കോടി രൂപയുടെ വായ്പയുമാണ് രേഖപ്പെടുത്തിയത്. നിക്ഷേപങ്ങളിൽ 8.44 ശതമാനവും വായ്പകളിൽ 10.45 ശതമാനവുമാണ് വാർഷിക വളർച്ച. മൊത്ത നിഷ്ക്രിയ ആസ്തികളിൽ മുൻവർഷത്തെ ഇതേ പാദത്തിലെ 4.39 ശതമാനത്തിൽ നിന്നും 3.34 ശതമാനമാക്കി കുറയ്ക്കാൻ സാധിച്ചു. അറ്റ നിഷ്ക്രിയ ആസ്തി മുൻ വർഷത്തെ 1.32 ശതമാനത്തിൽനിന്ന് 0.89 ശതമാനമായി കുറഞ്ഞു. ഡിസംബറിലെ കണക്കുപ്രകാരം, കനറാ ബാങ്കിന് രാജ്യത്തുടനീളം 9816 ശാഖകളും 9715 എടിഎമ്മുകളുമുണ്ട്.
Ajith V Raveendran