പൊതുജനാരോഗ്യ നിയമത്തെക്കുറിച്ച് ആരോഗ്യ വകുപ്പിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും നേതൃത്വത്തിൽ
ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും അവബോധ ക്ലാസുകൾ സംഘടിപ്പിക്കാൻ ജില്ലാ പൊതുജനാരോഗ്യ സമിതി യോഗം തീരുമാനിച്ചു.
തദ്ദേശസ്ഥാപനത്തിലെ അംഗങ്ങൾക്കും ജീവനക്കാർക്കുമാണ് പൊതുജനാരോഗ്യ കേന്ദ്രങ്ങൾ വഴി ക്ലാസ്സ് നടത്തുക. അതിഥി തൊഴിലാളികളെ
കേന്ദ്രീകരിച്ച് പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ ശക്തമാക്കാനും യോഗം തീരുമാനിച്ചു.
എലിപ്പനി, മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള രോഗങ്ങൾക്കെതിരെ അവബോധവും കർശന നടപടികളും സ്വീകരിക്കും.
ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ എഡിഎം സി മുഹമ്മദ് റഫീക്ക് അധ്യക്ഷത വഹിച്ചു.
ജില്ലാ ആരോഗ്യ ഓഫീസർ ഡോ. എൻ രാജേന്ദ്രൻ, ഡിഎംഒ (ഹോമിയോ) ഡോ. കവിത പുരുഷോത്തമൻ, ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. സച്ചിൻ ബാബു, ടെക്നിക്കൽ അസിസ്റ്റൻറ് ജോയ് തോമസ്, ഭക്ഷ്യസുരക്ഷ വകുപ്പ് അസിസ്റ്റൻറ് കമ്മീഷണർ എ സക്കീർ ഹുസൈൻ, തദ്ദേശസ്വയംഭരണം,
കൃഷി, മൃഗസംരക്ഷണം, ക്ഷീര വികസനം, ഫിഷറീസ്, വിദ്യാഭ്യാസ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സംബന്ധിച്ചു.