കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു.മഹാത്മാ ഗാന്ധിയുടെയും ഡോ.ബി.ആര്‍.അംബേദ്ക്കറുടെയും ഭരണഘടനയുടെയും പ്രാധാന്യം ഉയര്‍ത്തിക്കാട്ടി റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി എഐസിസി ആഹ്വാനം ചെയ്ത ജയ് ബാപ്പു,ജയ് ഭീം,ജയ് സംവിധാന്‍ ക്യാമ്പയിന്‍ ജില്ലാ കേന്ദ്രങ്ങളില്‍ ഡിസിസികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു.
ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ ഡിസിസിയില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി നിര്‍വഹിച്ചു.ഭരണഘടന മൂല്യങ്ങള്‍ തകര്‍ത്ത് മോദി ഭരണകൂടം രാജ്യത്തെ പിറകോട്ടടിപ്പിക്കുന്നുവെന്ന് കെ സുധാകരന്‍ പറഞ്ഞു. ഗാന്ധിജിയുടെയും അംബേദ്കറുടെയും പൈതൃകങ്ങള്‍ വിന്യസിച്ചുകൊണ്ട്, ഇന്ത്യയുടെ ജനാധിപത്യ, ബഹുസ്വര, സര്‍വാശ്ലേഷിയായ പ്രവാഹമാകാനാണ് ഈ ക്യാമ്പയിനിലൂടെ കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ജാതി അസമത്വം, വര്‍ഗീയ വിഭജനം, ജനാധിപത്യ ശോഷണം എന്നിവയുടെ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനുള്ള നിരന്തരമായ ശ്രമത്തിന്റെ ഭാഗമാണിതെന്നും കെ.സുധാകരന്‍ പറഞ്ഞു.
പത്തുവര്‍ഷം ഭരിച്ച മോദിക്കോ ബിജെപിക്കോ അഭിമാനിക്കാന്‍ ഒന്നുമില്ലെന്നും കോണ്‍ഗ്രസ് രാജ്യത്തുണ്ടാക്കിയ ഭദ്രമായ അടിത്തറിയില്‍ ചില ഏച്ചുകെട്ടലുകള്‍ നടത്തി എന്നതു മാത്രമാണ് അവര്‍ക്ക് അവകാശപ്പെടാനുള്ളതെന്നും കെ.സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം- മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരന്‍ , കൊല്ലം- കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ കൊടിക്കുന്നില്‍ സുരേഷ് എംപി, പത്തനംതിട്ട-ആന്റോ ആന്റണി എംപി,ആലപ്പുഴ-ഡിസിസി പ്രസിഡന്റ് ബി.ബാബു പ്രസാദ്,എറണാകുളം-ഹൈബി ഈഡന്‍ എംപി, കോട്ടയം-തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍എ ,ഇടുക്കി-ഡിസിസി പ്രസിഡന്റ് സി പി മാത്യു ,
തൃശ്ശൂര്‍-മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ ,
പാലക്കാട് -വികെ ശ്രീകണ്ഠന്‍ എംപി , കോഴിക്കോട്-കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ഡോ.ശശി തരൂര്‍ എംപി , വയനാട് -കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി.സിദ്ദിഖ്, മലപ്പുറം -രാഷ്ട്രീയകാര്യസമിതി അംഗം എ പി അനില്‍കുമാര്‍,കാസര്‍ഗോഡ്-ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ തുടങ്ങിയവര്‍ ഡിസിസികളില്‍ നടക്കുന്ന ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു.
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കെപിസിസി ആസ്ഥാനത്ത് രാവിലെ മുന്‍ കെപിസിസി പ്രസിഡന്റ് കെ.മുരളീധരന്‍ പതാക ഉയര്‍ത്തി. സേവാദള്‍ വാളന്റിയര്‍മാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. കെ.പി.സി സി വൈസ് പ്രസിഡന്റ് എന്‍.ശക്തന്‍, കെ.പി.സി.സി ഭാരവാഹികളായ ജി.എസ്. ബാബു,ജി.സുബോധന്‍, മരിയാപുരം ശ്രീകുമാര്‍,വിഎസ് ശിവകുമാര്‍,എന്‍.പീതാംബരക്കുറുപ്പ്, നെയ്യാറ്റിന്‍കര സനല്‍, കെ.മോഹന്‍ കുമാര്‍, ശരത്ചന്ദ്രപ്രസാദ്,മണക്കാട് സുരേഷ്, വര്‍ക്കല കഹാര്‍,ദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന് എ.കെ.ശശി, കമ്പറ നാരായണന്‍,ആര്‍.വി.രാജേഷ്,ബി.ശശികുമാര്‍, സേവാദള്‍ ജില്ലാ ചെയര്‍മാന്‍ ജോര്‍ജ്ജ് ലൂയീസ്,കെപിഎസ്എസ്എ സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന്‍ കുരുക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എല്ലാ ബ്ലോക്ക്,മണ്ഡലം,ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി തലങ്ങളിലും റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ നടന്നു.