സ്‌ക്രിപ്‌ബോക്‌സ് കേരളത്തിലെ ആദ്യ ഓഫീസ് കൊച്ചിയിൽ തുറന്നു

Spread the love

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ വെൽത്ത് മാനേജ്മെന്റ് കമ്പനിയായ സ്‌ക്രിപ്‌ബോക്‌സ്, കേരളത്തിലെ ആദ്യ ഓഫീസ് കൊച്ചിയിൽ തുറന്നു. പ്രാദേശികമായ ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ സമഗ്ര വെൽത്ത് മാനേജ്മെന്റ് സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ വിപുലീകരണം. കേരളീയരുടെ സാമ്പത്തിക ലക്ഷ്യം നിറവേറ്റുന്നതിന് സഹായകമാകുന്ന മ്യൂച്വൽ ഫണ്ടുകൾ, പോർട്ട്ഫോളിയോ മാനേജ്മെന്റ് സേവനങ്ങൾ (പിഎംഎസ്), ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ഫണ്ടുകൾ (എഐഎഫ്) തുടങ്ങിയ നിക്ഷേപ സേവനങ്ങളാണ് സ്‌ക്രിപ്‌ബോക്‌സ് നൽകുന്നത്. വൈസ് പ്രസിഡന്റ് (ഫിനാൻഷ്യൽ സർവീസസ്) ദീപാലി ജോസ് കേരളത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

ഫിനാൻഷ്യൽ സേവനങ്ങളിൽ പരിചയസമ്പന്നയായ ദീപാലി നേരത്തെ ജിയോജിത് ഫിനാൻഷ്യൽ സർവീസസ്, കനറ റോബെക്കോ എഎംസി, യുടിഐ എഎംസി തുടങ്ങിയ മുൻനിര നിക്ഷേപ സേവന കമ്പനികളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഉയർന്ന നിക്ഷേപ അവബോധമുള്ള കേരളത്തിൽ പ്രൊഫഷണൽ വെൽത്ത് മാനേജ്മെന്റ് സേവനങ്ങൾക്ക് വലിയ സാധ്യതകളാണുള്ളത്. ഇത് പ്രയോജനപ്പെടുത്തുന്നതിന് ദീപാലിയുടെ നേതൃത്വം സഹായകമാകും.

“അവസരങ്ങളും അഭിലാഷങ്ങളും കൃത്യമായി പ്രതിഫലിപ്പിക്കുന്ന ഒരു നഗരമാണ് കൊച്ചി. ആഗോളതലത്തിൽ ബന്ധങ്ങളുള്ളതും വിദ്യാസമ്പന്നരുമായ ഇവിടുത്തെ ജനങ്ങളും അവരുടെ നിക്ഷേപ സംസ്കാരവും കേരളത്തിലെ ഞങ്ങളുടെ ആദ്യ ഓഫിസിന് മികച്ച ഇടമായി കൊച്ചിയെ മാറ്റുന്നു,” സ്‌ക്രിപ്‌ബോക്‌സ് സ്ഥാപകനും സിഇഒയുമായ അതുൽ ശിംഘൽ പറഞ്ഞു. “ഉപഭോക്താക്കൾക്ക് അവരുടെ സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റാൻ പ്രത്യേകം രൂപകൽപ്പന ചെയ്ത നിക്ഷേപ സേവനങ്ങളാണ് കൊച്ചി ഒഫീസ് മുഖേന ലഭ്യമാക്കുന്നത്. ഞങ്ങളുടെ ഭാവി ലക്ഷ്യങ്ങളോട് പൂർണമായും യോജിക്കുന്ന ഈ മേഖലയിൽ സാന്നിധ്യം വിപുലീകരിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്,”അദ്ദേഹം പറഞ്ഞു.

“കേരളത്തിലെ നിക്ഷേപകർ ഭാവിയിലേക്ക് ചിന്തിക്കുന്നവരും മൂല്യങ്ങളാൽ നയിക്കപ്പെടുന്നവരുമാണ്. ഇത് പ്രൊഫഷണൽ വെൽത്ത് മാനേജ്മെന്റ് സേവനങ്ങൾക്ക് കേരളത്തെ മികച്ച ഒരു വിപണിയാക്കി മാറ്റുന്നു. ഞങ്ങളുടെ കൊച്ചി ഓഫീസ്, കേരളത്തിലുള്ളവരുടേയും പ്രവാസി ഇന്ത്യക്കാരുടേയും ഒരു വിശ്വസ്ഥ പങ്കാളിയായിരിക്കും. മുൻവിധികളില്ലാത്തതും സാങ്കേതികവിദ്യാധിഷ്ഠിതവുമായ സമീപനത്തിലൂടെ ആവശ്യാനുസരണം രൂപകൽപ്പന ചെയ്യുന്ന ധനകാര്യ സേവനങ്ങളാണ് ഞങ്ങൾ നൽകുന്നത്.

നിക്ഷേപ സേവനങ്ങൾ തേടുന്ന കേരളീയർക്ക് മികച്ച സാമ്പത്തിക ഫലങ്ങൾ നൽകുന്നതിനുള്ള പരിശ്രമങ്ങളെ നയിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ ആവേശഭരിതയാണ്,” സ്‌ക്രിപ്‌ബോക്സിന്റെ വൈസ് പ്രസിഡന്റും കേരള മേധാവിയുമായ ദീപാലി ജോസ് പറഞ്ഞു.ഉയർന്ന സാക്ഷരത നിരക്കും ശക്തമായ സാമ്പത്തിക അവബോധവുമുള്ള കേരളത്തിൽ വെൽത്ത് മാനേജ്മെന്റ് മേഖലയിൽ വലിയ അവസരങ്ങളാണുള്ളത്. ഗൾഫ് രാജ്യങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്ന സംസ്ഥാനത്തെ വലിയൊരു വിഭാഗം പ്രവാസികളും തങ്ങളുടെ വരുമാനം ഇന്ത്യയിൽ തിരികെ നിക്ഷേപിക്കുന്നതിന് പ്രൊഫഷണൽ മാർഗങ്ങൾ സജീവമായി അന്വേഷിക്കുന്നവരാണ്. ഇത് മികച്ച രീതിയിലുള്ള ഫിനാൻഷ്യൽ ഉപദേശ സേവനങ്ങൾക്ക് വലിയ ഡിമാൻഡ് സൃഷ്ടിക്കുന്നു. കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനമായ കൊച്ചിയാണ് സംസ്ഥാനത്തെ ഏറ്റവും ആസ്തിയുള്ള നഗരമെന്ന് 2024 ഒക്ടോബറിലെ സിഎഎംഎസ് റിപോർട്ട് പറയുന്നു.

സ്‌ക്രിപ്‌ബോക്സിന്റെ കൊച്ചി ഓഫീസ് വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സമഗ്ര വെൽത്ത് മാനേജ്മെന്റ് സേവനങ്ങളാണ് നൽകുന്നത്. വ്യക്തിഗത ഫിനാൻഷ്യൽ പ്ലാനിംഗ്, പോർട്ട്ഫോളിയോ ഒപ്റ്റിമൈസേഷൻ, റിസ്ക് പ്രൊഫൈലിംഗ്, അസറ്റ് അലോക്കേഷൻ തുടങ്ങി ഓരോ നിക്ഷേപകന്റേയും ശീലം, സാമ്പത്തിക ലക്ഷ്യങ്ങൾ, ജീവിത ഘട്ടം എന്നിവ അനുസരിച്ച് സേവനങ്ങൾ ലഭ്യമാക്കുന്നു.

Anto William

Author

Leave a Reply

Your email address will not be published. Required fields are marked *