മഹാത്മാഗാന്ധി കുടുംബസംഗമങ്ങള്‍ ജനുവരി 30 മുതല്‍ ഫെബ്രുവരി 28വരെ

Spread the love

ഗാന്ധിയന്‍ ആശയങ്ങള്‍ കൂടുതല്‍ പ്രചരിപ്പിക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളും നടപടികളും ജനങ്ങളിലെത്തിക്കാനും കോണ്‍ഗ്രസിന്റെ ബഹുജനപിന്തുണ വര്‍ധിപ്പിക്കുന്നതിനുമായി മഹാത്മാ ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനമായ ജനുവരി 30 മുതല്‍ വാര്‍ഡ് തലത്തില്‍ ഒരുമാസം നീണ്ടു നില്‍ക്കുന്ന മഹാത്മാഗാന്ധി കുടുംബസംഗമങ്ങള്‍ക്ക് തുടക്കമാകുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു.

പുതുതായി തിരഞ്ഞെടുക്കുന്ന 24000ലധികം വരുന്ന വാര്‍ഡ് കമ്മിറ്റികളിലെ പ്രസിഡന്റുമാരുടെ അധ്യക്ഷതയിലാണ് കുടുംബസംഗമങ്ങള്‍ നടത്തുക.ഫെബ്രുവരി 28ന് മുന്‍പായി കുടുംബസംഗമങ്ങള്‍ പൂര്‍ത്തിയാക്കും.ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികള്‍ക്കും മറ്റു പ്രധാന നേതാക്കള്‍ക്കുമാണ് ഓരോ വാര്‍ഡിലും നടക്കുന്ന കുടുംബസംഗമങ്ങളുടെ മേല്‍നോട്ടചുമതല.

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി,കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി എന്നിവര്‍ തിരുവനന്തപുരം പെരുന്താന്നി വാര്‍ഡില്‍ നടക്കുന്ന കുടുംബസംഗമത്തില്‍ പങ്കെടുക്കും. കൊല്ലം വടക്കും ഭാഗം ഡിവിഷനില്‍ വി.എം.സുധീരന്‍,ആലപ്പുഴ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല, പത്തനംതിട്ട മുണ്ടകോട്ടയ്ക്കലില്‍ രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ.പി.ജെ.കുര്യന്‍, കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്,
എറണാകുളം കളമശ്ശേരിയില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്,
വയനാട് മേപ്പാടി പഞ്ചായത്തിലെ എഴാംഞ്ചിറയില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍,പാലക്കാട് കണ്ണാടി പഞ്ചായത്തില്‍ ഡിസിസി പ്രസിഡന്റ് എ.തങ്കപ്പന്‍,കോഴിക്കോട് മൊകവൂരില്‍ എം.കെ.രാഘവന്‍ എംപി,
കണ്ണൂര്‍ വസന്തന്‍ നഗര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്,
കാസര്‍ഗോഡ് പിലിക്കോട് കണ്ണംകൈ വാര്‍ഡില്‍ റിജില്‍ മാക്കുറ്റി എന്നിവര്‍ മഹാത്മാഗാന്ധി കുടുംബസംഗമങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും.

യുഡിഎഫിന്റെ മലയോര സമര പ്രചരണ യാത്ര കടന്ന് പോകുന്നതിനാല്‍ തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ ജനുവരി 31നും ഇടുക്കിയില്‍ ഫ്രെബ്രുവരി 1ന്‌ശേഷവും ജില്ലാതല ഉദ്ഘാടനം നടക്കും.

ഫെബ്രുവരി 28ന് മുന്‍പ് വിവിധ ദിവസങ്ങളിലായി നടക്കുന്ന മഹാത്മാഗാന്ധി കുടുംബസംഗമങ്ങളില്‍ പ്രതിപക്ഷനേതാവ് വിഡി സതീശന്‍, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, എംപിമാര്‍,എംഎല്‍എമാര്‍, കെപിസിസി ഭാരവാഹികള്‍, കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.

മത്സര പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും കലാ-കായിക മത്സരങ്ങളില്‍ സമ്മാനം നേടിയവരെയും മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍,സ്വാതന്ത്ര്യസമര സേനാനികള്‍ എന്നിവരെ ആദരിക്കും. അതാത് വാര്‍ഡുകളിലെ ജനകീയ വിഷയങ്ങളെ സംബന്ധിച്ച ചര്‍ച്ചകളും രാഷ്ട്രീയ വിശദീകരണയോഗങ്ങളും സംഘടിപ്പിക്കും. കുടുംബംഗമത്തിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്തുന്നതിന്റെ ഭാഗമായി വാര്‍ഡിലെ ഒരു പൊതുസ്ഥലത്ത് വ്യക്ഷത്തൈ നടുകയും ചെയ്യും.

മഹാത്മാ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായതിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കെപിസിസി ആസൂത്രണം ചെയ്ത ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളുടെ ഭാഗമായിട്ടാണ് മഹാത്മാ ഗാന്ധി കുടുംബസംഗമങ്ങള്‍ക്ക് രൂപം നല്‍കിയത്.

 

Author

Leave a Reply

Your email address will not be published. Required fields are marked *