സൗത്ത് ഇന്ത്യൻ ബാങ്കിന് 96 വയസ്; ’96 ഡെബിറ്റ് കാർഡ് ഓഫറുകൾ’ ക്യാംപെയിൻ അവതരിപ്പിച്ചു

Spread the love

കൊച്ചി: പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 96-ാം വാർഷികത്തോടനുബന്ധിച്ച് ’96 ഡെബിറ്റ് കാർഡ് ഓഫറുകൾ’ ക്യാംപെയിൻ അവതരിപ്പിച്ചു. ക്യാംപെയിൻ ഭാഗമായി, ആമസോൺ, സൊമാറ്റോ, മേക്ക് മൈ ട്രിപ്, ക്രോമ, ലുലു, ഈസിഡിന്നർ, ബുക്ക് മൈ ഷോ തുടങ്ങിയ ഓൺലൈൻ പ്ലാറ്റുഫോമുകളിൽനിന്നും ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് നടത്തുന്ന ഉപഭോക്താക്കൾക്ക് ആകർഷകമായ ഓഫറുകൾ ലഭിക്കും. നൂറ്റാണ്ടിനോടടുക്കുന്ന സൗത്ത് ഇന്ത്യൻ ബാങ്കിന്റെ വിശ്വസ്തതയെയും അതി നൂതന ഉപഭോക്തൃ സേവനങ്ങളെയും ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു ക്യാംപെയിൻ അവതരിപ്പിക്കുന്നതെന്ന് ബാങ്ക് അറിയിച്ചു. 1929ൽ തൃശൂരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ആരംഭിച്ചതു മുതൽ, മാറിവരുന്ന ഉപഭോക്തൃ ആവശ്യങ്ങൾക്കനുസരിച്ചുള്ള മൂല്യാധിഷ്ഠിത സാമ്പത്തിക പരിഹാരം നൽകി രാജ്യത്തെ ബാങ്കിങ് മേഖലയ്ക്ക് പുതിയ ദിശാബോധം നൽകാൻ സൗത്ത് ഇന്ത്യൻ ബാങ്കിനായി.

ഉപഭോക്താക്കൾ സൗത്ത് ഇന്ത്യൻ ബാങ്കിൽ അർപ്പിച്ച അചഞ്ചലമായ വിശ്വാസത്തിന് ബാങ്കിന്റെ സിജിഎമ്മും റീട്ടെയിൽ അസറ്റ്സ് മേധാവിയുമായ സഞ്ചയ് സിൻഹ നന്ദി അറിയിച്ചു. “ബാങ്ക് കൈവരിച്ച നേട്ടങ്ങൾക്കു പുറമെ, ശക്തമായ ഉപഭോക്തൃ ബന്ധത്തിന്റെ തെളിവുകൂടിയാണ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നീണ്ട 96 വർഷങ്ങൾ. അടിസ്ഥാന മൂല്യങ്ങളിൽ നിന്നും വ്യതിചലിക്കാതെ നവീന ബാങ്കിങ് സേവനങ്ങൾ ഉറപ്പാക്കാൻ ഇക്കാലമത്രയും സൗത്ത് ഇന്ത്യൻ ബാങ്കിന് കഴിഞ്ഞു. സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി എക്സ്ക്ലൂസീവ് ഡെബിറ്റ് കാർഡ് ഓഫറുകൾ ആരംഭിക്കുന്നതിലൂടെ, ഉപഭോക്താക്കളോടുള്ള നന്ദി പ്രകടിപ്പിക്കാനും അവരുടെ ബാങ്കിംഗ് അനുഭവം മെച്ചപ്പെടുത്താനുമാണ് ശ്രമിക്കുന്നത്.”- അദ്ദേഹം പറഞ്ഞു. ഓഫറിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അടുത്തുള്ള ശാഖയിലും ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാണ്.

Asha Mahadevan

Author

Leave a Reply

Your email address will not be published. Required fields are marked *