നിപ വൈറസിന്റെ ഇനത്തിൽപ്പെടുന്ന ഹിൽ വൈറസ് ബാധ അമേരിക്കയില്‍ കണ്ടെത്തി

Spread the love

അലബാമ :  നിപ വൈറസിന്റെ ഇനത്തിൽപ്പെടുന്ന മാരക വൈറസിനെ വടക്കേ അമേരിക്കയിലെ ക്വീൻസ്‌ലാൻഡ് സർവകലാശാലയിലെ ഗവേഷകർ ആദ്യമായി കണ്ടെത്തി .ഡോക്ടർ ഡോ. റൈസ് പാരിയുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്. ഇത് മനുഷ്യരിൽ അതിന്റെ വ്യാപനത്തെക്കുറിച്ചും ഒരു പകർച്ചവ്യാധിയെക്കുറിച്ചും ആശങ്കകൾ ഉയർത്തുന്നു.

ഹെനിപാവൈറസ് കുടുംബത്തിൻ്റെ ഭാഗമായ ക്യാമ്പ് ഹിൽ വൈറസ് വിചാരിച്ചതിലും കൂടുതൽ വ്യാപിക്കുമെന്ന ആശങ്ക ഉയർത്തുന്നു. കാനഡയിലും അമേരിക്കയിലും കാണപ്പെടുന്ന നോര്‍ത്തേണ്‍ ഷോര്‍ട്ട് ടെയില്‍ഡ് ഷ്ര്യൂ എന്ന ചെറിയ സസ്തനിയിലാണ് നിലവില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.

നിപ വൈറസ് പോലെ വവ്വാലുകളാണ് ക്യാമ്പ് ഹിൽ വൈറസിന്റെയും വാഹകർ. വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്കും മറ്റു മൃഗങ്ങളിലേക്കും വൈറസ് പകരാനിടയുണ്ട്.

‘പാരാമിക്‌സോവൈറിഡേ’ എന്ന വൈറസ് കുടുംബത്തില്‍ വരുന്നതാണ് ക്യാംപ് ഹില്‍ വൈറസ്. നിപയേപ്പോലെതന്നെ നാഡികളെയും ശ്വാസകോശത്തെയും ഇത് ബാധിക്കും. കൂടാതെ രോഗിയുടെ മരണത്തിനും ഈ വൈറസ് കരമാകും.

തലവേദന, ക്ഷീണം, പനി, പേശിവേദന തുടങ്ങിയവയാണ് വൈറസ് ബാധയുടെ പൊതുവായ ലക്ഷണങ്ങള്‍. എന്നാല്‍ ചികിത്സിക്കാന്‍ വൈകിയാല്‍ മസ്തിഷ്‌കജ്വരത്തിന് കാരണമാകും.

 

Author

Leave a Reply

Your email address will not be published. Required fields are marked *