ഐടി കമ്പനിയായ എക്സ്പീരിയോൺ ടെക്നോളജീസിന്റെ, റൂഫ് ഓഫ് ഡ്രീംസ് എന്ന പദ്ധതിയിലൂടെ ഗൃഹപ്രവേശനം നടന്നു

Spread the love

ഇന്ത്യ, ഫെബ്രുവരി 11, 2025: സ്വപ്നങ്ങളുടെ മേൽക്കൂര, ഇനി കുടുംബങ്ങൾക്ക് സ്വന്തം രണ്ടു പതിറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള ഐടി കമ്പനിയായ എക്സ്പീരിയോൺ ടെക്നോളജീസിന്റെ ഭാഗമായ എക്സ്പീരിയോൺ ഫൌണ്ടേഷൻ, റൂഫ് ഓഫ് ഡ്രീംസ് എന്ന പദ്ധതിയിലൂടെ പണികഴിപിച്ച രണ്ടു വീടുകളുടെ ഗൃഹപ്രവേശനം നടന്നു.

ഫെബ്രുവരി ഏഴിന് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടിനടുത്ത് കൊല്ലങ്കാവിലും, ഫെബ്രുവരി ഒൻപതിന് കോട്ടയം ജില്ലയിലെ പൊന്കുന്നത്തിനു സമീപം ചിറക്കടവിലുമാണ് മറ്റാശ്രയമില്ലാത്ത രണ്ടുകുടുംബംങ്ങൾക്ക് വീടുകൾ കൈമാറിയത്. ഈ പദ്ധതിയിൽ തിരുവനന്തപുരം ജില്ലയിൽത്തന്നെ മറ്റ് മൂന്നു വീടുകളുടെ നിർമ്മാണം, അടുത്ത നാലു മാസങ്ങൾക്കുള്ളിൽ പൂർത്തീകരിക്കുംവിധം നടന്നു വരികയാണ്.

കേരളത്തിലെ സ്വന്തമായി ഭൂമിയുള്ള ആയിരക്കണക്കിന് കുടുംബങ്ങൾക്ക് പോലും വീട് എന്നത് ഇന്നും ഒരു സ്വപ്നമാണ്, അടച്ചുറപ്പുള്ള, സുരക്ഷിതമായ വീട് ഒരു കുടുംബത്തിന് നൽകുന്നത് സമാധാനവും പുതിയ സാധ്യതകളെപ്പറ്റിയുള്ള പ്രത്യാശയുമാണെന്ന ചിന്തയാണ് ഇത്തരത്തിലുള്ള ഒരു പദ്ധതി ആവിഷ്കരിക്കാൻ എക്സ്പീരിയോണിനെ പ്രേരിപ്പിച്ചതെന്ന് എക്സ്പീരിയോൺ ഫൌണ്ടേഷൻറെ സഹസ്ഥാപകനും ഡയറക്ടറുമായ ശ്രീ. സുരേഷ് വി.പി. പറയുന്നു.

തങ്ങളുടെ ജീവിത പരിസരങ്ങളിൽ നിന്ന് , എക്സ്പീരിയോൺ ടെക്നോളജീസിലെ ഉദ്യോഗസ്ഥർ, കണ്ടെത്തിയവരാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. അതുകൊണ്ടുതന്നെ കേവലം ഒരു പാർപ്പിടം നിർമ്മിച്ച് നൽകുക എന്നതിനപ്പുറത്ത് ഓരോ കുടുംബങ്ങളെയും സ്വയം പര്യാപ്തരാക്കുന്നതും അവിടെ വളരുന്ന പുതിയ തലമുറയ്ക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നതും തങ്ങളുടെ കടമയായി അവർ കാണുന്നു.

Mahima Jain.
James Thuppayath.

Author

Leave a Reply

Your email address will not be published. Required fields are marked *