വലപ്പാട്: അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള കരുതലായി ജില്ലയിലെ തീരദേശ മേഖലയിലെ നിര്‍ധനരായ 150 കുട്ടികള്‍ക്ക് മണപ്പുറം ഫൗണ്ടേഷന്‍ പഠനോപകരണങ്ങള്‍ കൈമാറി. മണപ്പുറം ഫൗണ്ടേഷന്‍ സി ഇ ഒ ജോര്‍ജ് ഡി ദാസ് അധ്യക്ഷനായ പരിപാടി കൈപ്പമംഗലം നിയോജക മണ്ഡലം എംഎല്‍എ ടൈസണ്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജി എഫ് യു പി സ്‌കൂള്‍ മന്നലാംകുന്ന്, ആലപ്പാട് ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍, ജി എഫ് എല്‍ പി സ്‌കൂള്‍ പള്ളിപ്പുറം, ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ പെരുമ്പടപ്പ എന്നിവടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പഠനോപകരണങ്ങള്‍ നല്‍കിയത്. പരിപാടിയില്‍ കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ എടവിലങ്ങ് ഗ്രാമപഞ്ചായത്തിലെ അമ്പതോളം വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണങ്ങളും കൈമാറി. മണപ്പുറം ഇന്‍ഷുറന്‍സ് ബ്രോക്കര്‍സ് ലിമിറ്റഡിന്റെ സി എസ് ആര്‍ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. പദ്ധതിക്കായി ഒരു ലക്ഷത്തോളം രൂപയാണ് ചെലവഴിച്ചിരിക്കുന്നത്.
മൈബ്രോ ഇന്‍ഷുറന്‍സ് ബ്രോക്കര്‍സ് ലിമിറ്റഡ് സി എഫ് ഒ ബബിന്‍ വേണു ഗോപാല്‍, സെയില്‍സ് ഹെഡ് ചന്ദ്രന്‍, മണപ്പുറം ഫൗണ്ടേഷന്‍ സി എസ് ആര്‍ ഹെഡ് ശില്പ ട്രീസ സെബാസ്റ്റ്യന്‍, സോഷ്യല്‍ വര്‍ക്കര്‍മാരായ മാനുവല്‍ അഗസ്റ്റിന്‍, അഖില പി എല്‍, ജോതിഷ് എം കെ, ഫാത്തിമ ഷെറിന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ഫോട്ടോ ക്യാപ്ഷന്‍: മണപ്പുറം ഫൗണ്ടേഷന്‍ ജില്ലയിലെ തീരദേശ മേഖലയിലെ നിര്‍ധനരായ കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങളുടെ വിതരണം കൈപ്പമംഗലം നിയോജക മണ്ഡലം എംഎല്‍എ ടൈസണ്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു.
Divya Raj.K