ആഭ്യന്തര പരാതിപരിഹാര സമിതികളുടെ പ്രവർത്തനം കാര്യക്ഷമമല്ല : മാധ്യമ സെമിനാർ

Spread the love

തൊഴിൽ സ്ഥലത്തെ ലൈംഗിക പീഡനങ്ങൾ തടയുന്നതിനായി രൂപംനൽകിയ പോഷ് ആക്ട് പ്രകാരമുള്ള ആഭ്യന്തര പരാതിപരിഹാര സമിതികളുടെ പ്രവർത്തനം ഭൂരിപക്ഷം മാധ്യമസ്ഥാപനങ്ങളിലും പരാജയമാണെന്ന് ദേശീയ വനിതാ മാധ്യമ പ്രവർത്തക കോൺക്ലേവ് . ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച കോൺക്ലേവിലെ ‘മാധ്യമങ്ങളിലെ ലിംഗസമത്വം’ എന്ന വിഷയത്തിൽ നടന്ന സെമിനാറാണ് ഇത് ചൂണ്ടിക്കാട്ടിയത്.
സ്ഥാപനത്തിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായി നിൽക്കാത്ത തരത്തിലുള്ള അംഗങ്ങളെ ഉൾപ്പെടുത്തിയാണ് പലയിടത്തും ഇത്തരം സമിതികൾ രൂപീകരിക്കുന്നത് എന്ന് പാനലിസ്റ്റുകൾ ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള ആഭ്യന്തരസമിതികൾ ഉണ്ടെന്ന് പല സ്ഥാപനങ്ങളിലേയും വനിതാമാധ്യമപ്രവർത്തകർക്ക് അറിയില്ലെന്നും ചർച്ച ചൂണ്ടിക്കാട്ടി. വനിതാമാധ്യമപ്രവർത്തകർക്ക് കൂടി സഹായകരമാകുന്ന രീതിയിൽ തൊഴിലെടുക്കുന്ന അമ്മമാർക്കായി രാത്രിയിലും പ്രവർത്തിക്കുന്ന ശിശുപരിപാലനകേന്ദ്രങ്ങൾ (ക്രഷ്) സ്ഥാപിക്കാൻ സർക്കാർ തലത്തിൽ നടപടികൾ സ്വീകരിക്കണം. അവിവാഹിതരായ വനിതാമാധ്യമപ്രവർത്തകർക്ക് രാത്രിയിൽ ജോലി കഴിഞ്ഞു തങ്ങുന്നതിനുള്ള ഹോസ്റ്റൽ സൗകര്യങ്ങൾ ഓരോ ജില്ലയിലും സ്ഥാപിക്കണമെന്നും സെമിനാറിൽ ആവശ്യമുയർന്നു.
മാധ്യമ സ്ഥാപനങ്ങളിലെ ഉന്നതസ്ഥാനങ്ങളിൽ സ്ത്രീകളുടെ സാന്നിധ്യത്തിന്റെ വളർച്ചയുടെ വേഗത പോരാ എന്ന് എൻ.ഡി.ടി.വിയിലെ മുൻമാധ്യമപ്രവർത്തകയായ മായ ശർമ പറഞ്ഞു. നിലവിൽ ജേണലിസം സ്ഥാപനങ്ങളിൽ പഠിക്കാനെത്തുന്നവരിൽ ഭൂരിപക്ഷവും വനിതകളാണ്. ഭാവിയിൽ അത് കൂടുതൽ വനിതാപ്രാതിനിധ്യത്തിലേക്ക് നയിക്കുമെന്ന് കരുതുന്നതായും മായാ ശർമ പറഞ്ഞു. ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രാതിനിധ്യത്തിന്റെ കാര്യത്തിൽ ന്യൂസ് റൂമുകളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല എന്നും അവർ ചൂണ്ടിക്കാട്ടി.

Author

Leave a Reply

Your email address will not be published. Required fields are marked *