സംസ്ഥാന വനിത വികസന കോര്‍പറേഷന്‍ വായ്പ മേളയുടെ ജില്ലാതല ഉദ്ഘാടനം കാനത്തില്‍ ജമീല എംഎല്‍എ നിർവഹിച്ചു.
ചെങ്ങോട്ട്കാവ് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ്-ന് സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍ മൈക്രോ ഫിനാന്‍സ് വായ്പ അനുവദിച്ചതിന്റെ വിതരണം കാനത്തില്‍ ജമീല എംഎല്‍എയും വ്യക്തിഗത സ്വയം തൊഴില്‍ വായ്പകളുടെ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിലും നിർവഹിച്ചു.
ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചയാത്ത് ഇഎംഎസ് ഹാളില്‍ നടന്ന ചടങ്ങിൽ സംസ്ഥാന വനിത വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ റോസക്കുട്ടി ടീച്ചര്‍ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വേണു, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബേബി സുന്ദർ രാജ് , വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീത കാരോൽ, സിഡിഎസ് ചെയർപേഴ്സൺ ടി കെ പ്രനീത എന്നിവർ സംസാരിച്ചു. സംസ്ഥാന വനിത വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ ബിന്ദു വി സി സ്വാഗതവും വനിത കോർപറേഷൻ മേഖലാ മാനേജർ കെ ഫൈസൽ മുനീർ നന്ദിയും പറഞ്ഞു.
29 കുടുംബശ്രീ ഗ്രൂപ്പുകളിലെ 312 അംഗങ്ങള്‍ക്കായി 2,01,50,000 രൂപയും വ്യക്തിഗത തൊഴില്‍ വായ്പയായി ഒരു കോടിയിലധികം രൂപയും വായ്പ മേളയില്‍ വിതരണം ചെയ്തു. ഹോട്ടൽ, കാറ്ററിംഗ് യൂണിറ്റ്, ഫുഡ് പ്രോസസ്സിംഗ് യൂണിറ്റ് ഉൾപ്പടെയുള്ള നിരവധി പദ്ധതികളാണ് വായ്പ ഉപയോഗിച്ച് കുടുംബശ്രീ ഗ്രൂപ്പുകൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നത്.