ടൈംസ് ഓഫ് ഇന്ത്യ മന്ത്രി പി.രാജീവിന്റെ അവകാശവാദം പൊളിച്ചു : യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍

Spread the love

സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ മുന്നേറ്റമെന്നത് വസ്തുതയ്ക്ക് നിരക്കാത്തത്.

മൂന്ന് വര്‍ഷത്തിനിടെ കേരളത്തില്‍ സ്റ്റാര്‍ട്ടപ്പ് രംഗങ്ങളില്‍ സംരംഭങ്ങളുടെ വലിയ മുന്നേറ്റം നടന്നെന്ന വ്യവസായമന്ത്രി പി.രാജീവിന്റെ അവകാശവാദം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് യുഡിഎഫ് കണ്‍വനീര്‍ എംഎം ഹസന്‍.

ടൈംസ് ഓഫ് ഇന്ത്യ ദിനപത്രം വ്യവസായ മന്ത്രിയുടെ വാദഗതികളെ കൃത്യമായി ഖണ്ഡിക്കുന്നു. കഴിഞ്ഞ 9 വര്‍ഷത്തിനിടെ 42,179 എംംഎസ്.എം(മൈക്രോ,സ്മാള്‍,മീഡിയം) സംരംഭങ്ങള്‍ പൂട്ടുകയും 1,03764 തൊഴില്‍ നഷ്ടപ്പെട്ടതായും മന്ത്രി രാജീവ് നിയമസഭയില്‍ വെച്ച ഡാറ്റകളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത നല്‍കി. ഈ പ്രചരണത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് വ്യവസായമന്ത്രിയുടെ വാദം.

സ്ഥാപനം പൂട്ടുന്നതിന്റെ നിരക്ക് കുറവാണെന്ന് സ്ഥാപിക്കാനല്ലാതെ അതേ കുറിച്ച് പഠിച്ച് വ്യവസായങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് പറയാനുള്ള തന്റേടം മന്ത്രി കാട്ടുന്നില്ല. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും ചെറുകിട സംരംഭങ്ങളും സ്റ്റാര്‍ട്ടപ്പുകളും ലാഭകരമായി നടത്താനുമുള്ള സാഹചര്യവും നടപടിയും സ്വീകരിച്ചാല്‍ മാത്രമെ കേരളത്തിലെ വ്യവസായ രംഗത്ത് വമ്പിച്ച മുന്നേറ്റം ഉണ്ടാകുയെന്ന് സമ്മതിക്കേണ്ട മന്ത്രി വ്യവസായ വിപ്ലവം നടന്നെന്ന രാഷ്ട്രീയ പ്രചരണം നടത്തുന്നതിനെയാണ് യുഡിഎഫ് എതിര്‍ക്കുന്നതെന്നും ഹസന്‍ പറഞ്ഞു.

മൂന്ന് ലക്ഷം സംരംഭങ്ങള്‍ തുടങ്ങിയെന്നും രണ്ടുമിനിട്ട് കൊണ്ട് കേരളത്തില്‍ ഒരു സംരംഭം തുടങ്ങാന്‍ കഴിയുമെന്നുള്ള മന്ത്രിയുടെ അവകാശവാദത്തെയാണ് ഡാറ്റകളുടെ അടിസ്ഥാനത്തില്‍ യുഡിഎഫ് വിമര്‍ശിച്ചത്. ഗ്രൗണ്ട് റിയാലിറ്റിയുടെ നേര്‍ക്ക് വ്യവസായമന്ത്രി കണ്ണടക്കുകയും അന്താരാഷ്ട്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രചരണം നടത്തുന്നതിനെയുമാണ് യുഡിഎഫ് ചോദ്യം ചെയ്തത്. അപ്പോഴാണ് യുഡിഎഫ് വികസനത്തിന് എതിരാണെന്ന് മുഖ്യമന്ത്രി പറയുന്നത്. സംസ്ഥാനത്തിന്റെ വ്യവസായ പുരോഗതിക്കായി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് യുഡിഎഫ് പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിക്കുമ്പോഴും സര്‍ക്കാരും വ്യവസായമന്ത്രിയും വികസനത്തിന്റെ പേരില്‍ നടത്തുന്ന പ്രചരണങ്ങള്‍ രാഷ്ട്രീയമായി മാത്രം മാറരുതെന്ന് മാത്രമാണ് യുഡിഎഫ് ഉദ്ദേശിച്ചതെന്നും ഹസന്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *