അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അഖിലേന്ത്യ അന്തർ സർവ്വകലാശാല ശരീര സൗന്ദര്യ (ബെസ്റ്റ് ഫിസിക്ക്) ചാമ്പ്യൻഷിപ്പ് (പുരുഷ വിഭാഗം) ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല യുടെ കാലടി മുഖ്യക്യാമ്പസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ മാർച്ച് ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. സർവ്വകലാശാലയുടെ കായിക പഠന വിഭാഗത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിൽ രാജ്യത്തെ മുന്നൂറോളം സർവ്വകലാശാലകളിൽ നിന്നായി ആയിരത്തിലേറെ മത്സരാർത്ഥി കൾ പങ്കെടുക്കും. മത്സരത്തിൽ എട്ട് ശരീരഭാര വിഭാഗങ്ങളിലായി ആദ്യ മൂന്ന് സ്ഥാനം നേടുന്നവർക്ക് മെഡലുകളും ട്രോഫികളും സമ്മാനിക്കും. കൂടാതെ വിവിധ വിഭാഗങ്ങളിൽ നിന്നും ‘ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ്’ ആയി തെരഞ്ഞെടുക്കപ്പെടുന്ന മത്സരാർത്ഥികളെ പ്രത്യേകമായി ആദരിക്കും. ഓവർ ഓൾ പ്രകടനം കാഴ്ചവെയ്ക്കുന്ന സർവ്വകലാശാലകൾക്ക് ട്രോഫികൾ സമ്മാനിക്കും.
മാർച്ച് ആറിന് രജിസ്ട്രേഷൻ ആരംഭിക്കും. മാർച്ച് ഏഴിന് വൈകിട്ട് 5.30ന് കാലടി ടൗൺ ചുറ്റിയുള്ള ഘോഷയാത്രയിൽ ഇന്ത്യയിലെ മുന്നൂറോളം സർവ്വകലാശാലകളിൽ നിന്ന് എത്തിയിരിക്കുന്ന മത്സരാർത്ഥികളും പരിശീലകരും ടീം മാനേജർമാരും കായിക പഠന വിഭാഗം ഉൾപ്പെടെയുള്ള സർവ്വകലാശാലയിലെ വിദ്യാർത്ഥികളും പങ്കെടുക്കും. തുടർന്ന് വൈകിട്ട് ഏഴിന് ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ കലാ സാംസ്കാരിക പരിപാടികൾ നടക്കും. മാർച്ച് എട്ടിന് വൈകിട്ട് ആറിന് പ്രാഥമിക റൗണ്ട് മത്സരങ്ങൾ ആരംഭിക്കും. മാർച്ച് എട്ടിന് വൈകിട്ട് 7.30ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ചാമ്പ്യൻഷിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കും. റോജി എം. ജോൺ എം.എൽ.എ. അധ്യക്ഷനായിരിക്കും. വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാ കുമാരി മുഖ്യപ്രഭാഷണം നിർവ്വഹിക്കും. അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണി വേഴ്സിറ്റീസ് നിരീക്ഷകൻ ഡോ. ജോ ജോസഫ്, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. എം. സത്യൻ, അഡ്വ. കെ. എസ്. അരുൺകുമാർ, ആർ. അജയൻ, രജിസ്ട്രാർ ഡോ. മോത്തി ജോർജ്ജ്, കാലിക്കറ്റ് സർവ്വകലാശാല ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം ഡയറക്ടർ ഡോ. സക്കീർ ഹുസൈൻ വി. പി., കായിക പഠന വിഭാഗം മേധാവി പ്രൊഫ. ദിനു എം. ആർ. എന്നിവർ പ്രസംഗിക്കും. മാർച്ച് ഒമ്പതിന് വൈകിട്ട് ആറിന് ഫൈനൽ റൗണ്ട് മത്സരങ്ങൾ ആരംഭിക്കും. രാത്രി എട്ടിന് നടക്കുന്ന സമാപന സമ്മേളനത്തിൽ വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി സമ്മാനദാനം നിർവ്വഹിക്കും.
പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നവർ .
1. പ്രൊഫ. കെ. കെ. ഗീതാകുമാരി, വൈസ് ചാൻസലർ
2. പ്രൊഫ. വി. ലിസി മാത്യു, സിൻഡിക്കേറ്റ് അംഗം
3. ശ്രീ. ആർ. അജയൻ, സിൻഡിക്കേറ്റ് അംഗം
4. ഡോ. മോത്തി ജോർജ്, രജിസ്ട്രാർ
5. ഡോ. ദിനു എം. ആർ., കായിക പഠന വിഭാഗം മേധാവി
…………………..
ജലീഷ് പീറ്റര്‍
പബ്ലിക് റിലേഷന്‍സ് ഓഫീസർ
ഫോണ്‍ നം. 9447123075