ആശ്രാമം മൈതാനിയില്‍ നടക്കുന്ന കൊല്ലം @ 75 പ്രദര്‍ശന വിപണന മേളയില്‍ നീണ്ടകര, ശക്തികുളങ്ങര ഫിഷിംഗ് ഹാര്‍ബറുകളുടെ മിനിയേച്ചര്‍ രൂപം കാണാം. നീണ്ടകര ഫിഷിംഗ് ഹാര്‍ബറില്‍ നടപ്പാക്കിയിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം വേര്‍തിരിച്ച് സംസ്‌കരിക്കുന്ന ശുചിത്വ സാഗരം പദ്ധതിയുടെ മിനിയേച്ചര്‍ രൂപവും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതുവഴി പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തെക്കുറിച്ചും ജില്ലയിലെ ഹാര്‍ബറകളുടെ പ്രസക്തിയെക്കുറിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. കേരളത്തിലെ മുഴുവന്‍ ഹാര്‍ബറുകളെയും ഭൂപട രൂപത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്.
കൊല്ലം സപ്ലൈകോയില്‍ വന്‍ ഓഫര്‍
ആശ്രാമം മൈതാനിയില്‍ നടക്കുന്ന കൊല്ലം പ്രദര്‍ശന വിപണന മേളയില്‍ നീണ്ടകര, ശക്തികുളങ്ങര ഫിഷിംഗ് ഹാര്‍ബറുകളുടെ മിനിയേച്ചര്‍ രൂപം കാണാം. നീണ്ടകര ഫിഷിംഗ് ഹാര്‍ബറില്‍ നടപ്പാക്കിയിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം വേര്‍തിരിച്ച് സംസ്‌കരിക്കുന്ന ശുചിത്വ സാഗരം പദ്ധതിയുടെ മിനിയേച്ചര്‍ രൂപവും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതുവഴി പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തെക്കുറിച്ചും ജില്ലയിലെ ഹാര്‍ബറകളുടെ പ്രസക്തിയെക്കുറിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. കേരളത്തിലെ മുഴുവന്‍ ഹാര്‍ബറുകളെയും ഭൂപട രൂപത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്.കൊല്ലം @ 75 ല്‍ സപ്ലൈകോയില്‍ വന്‍ ഓഫര്‍
കൊല്ലം @75 പ്രദര്‍ശന വിപണന മേളയില്‍ 50 മത് വാര്‍ഷികം ആഘോഷിക്കുന്ന സപ്ലൈകോയുടെ സ്റ്റാളില്‍ വന്‍ വിലക്കുറവ്. സപ്ലൈകോയുടെ തനത് ബ്രാന്‍ഡായ ശബരിയുടെ വിവിധ ഉല്‍പ്പന്നങ്ങള്‍ ഇവിടെ ലഭിക്കും. ചിക്കന്‍ മസാലയോടൊപ്പം സാമ്പാര്‍ പൊടി വാങ്ങിക്കുമ്പോള്‍ 100 ഗ്രാം പെരുംജീരകം സൗജന്യം, 100 ഗ്രാം കാശ്മീരി ചില്ലി പൗഡറിനോടൊപ്പം 100 ഗ്രാം കടുക് സൗജന്യം, 100 ഗ്രാം മല്ലിപ്പൊടിക്കൊപ്പം 100 ഗ്രാം കടുക് സൗജന്യം തുടങ്ങിയ ഓഫറുകള്‍ മേളയില്‍ വരുന്നവര്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. കൂടാതെ ചായപ്പൊടി, ആട്ട, അപ്പ പൊടി, സാമ്പാര്‍ പൊടി, മല്ലിപ്പൊടി, മുളകുപൊടി, കാശ്മീരി മുളകുപൊടി, കായം, ഉലുവ, കടുക്, പുട്ടുപൊടി എന്നിവ സപ്ലൈകോയില്‍ ലഭ്യമാകുന്ന ഇളവുകളോട് കൂടിയും സ്റ്റോളുകളില്‍ നിന്ന് ലഭ്യമാകും.