പട്ടിക ജാതി,പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളോട് ഇടതുപക്ഷ സര്‍ക്കാര്‍ കാണിക്കുന്ന അനീതിയിലും അവഗണനയിലും പ്രതിഷേധിച്ച് യുഡിഎഫിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 13ന് എറണാകുളം എ.വൈ ഹാളില്‍ രാവിലെ 10ന് പ്രതിഷേധ സംഗമം നടത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ അറിയിച്ചു.
സംസ്ഥാന ബജറ്റില്‍ ഈ വിഭാഗങ്ങളുടെ ക്ഷേമത്തിനായി നീക്കിവെച്ചിരുന്ന വിഹിതവും വിദ്യാഭ്യാസ ആനുകൂല്യങ്ങളും വന്‍തോതില്‍ വെട്ടിക്കുറച്ച സര്‍ക്കാരിന്റെ നടപടി അനീതിയാണ്. ഗ്രാന്റുകള്‍ നല്‍കുന്നതിലും ഗുരുതരമായ കാലതാമസം വരുത്തുകയും ചെയ്യുന്നു. ഈ വര്‍ഷത്തെ ബജറ്റില്‍ പട്ടിക ജാതി,പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് നീക്കിവെച്ചിരുന്ന ഫണ്ടില്‍ നിന്ന് 500 കോടിയാണ് വെട്ടിക്കുറച്ചത്. ഹോസ്റ്റല്‍ ഫീസ്, ലംസംഗ്രാന്റ്, സ്റ്റൈഫന്റ് ,പരീക്ഷാഫീസ് തുടങ്ങിയവയില്‍ ഉള്‍പ്പെടെ ഭീമമായ കുടിശ്ശികയാണ്. പട്ടിക ജാതി,പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെ അതിക്രമം വര്‍ധിക്കുമ്പോഴും പോലീസ് നിഷ്‌ക്രിയവും പക്ഷപാതപരവുമായാണ് പെരുമാറുന്നത്. ഏത് ഈ വിഭാഗത്തോടുള്ള കടുത്ത വിവേചനമാണെന്നും എംഎം ഹസന്‍ പറഞ്ഞു.
അതോടൊപ്പം ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് തുകയിലും വലിയ കുറവ് വരുത്തി. പ്രൊഫ.ജോസഫ് മുണ്ടശ്ശേരി,എപിജെ അബ്ദുള്‍കലാം,മദര്‍തെരാസ ഉള്‍പ്പെടെയുള്ള 9 സ്‌കോളര്‍ഷിപ്പികളും പകുതിയായി വെട്ടിക്കുറച്ചതിലും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും എംഎം ഹസന്‍ പറഞ്ഞു.
പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യും. യുഡിഎഫ് നേതാക്കളായ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി, പി.കെ.കുഞ്ഞാലികുട്ടി,പി.ജെ.ജോസഫ്,രമേശ് ചെന്നിത്തല,എംഎം ഹസന്‍, ഷിബു ബേബിജോണ്‍,പിഎംഎ സലാം,അനൂപ് ജേക്കബ്, മാണി സി കാപ്പന്‍,ജി.ദേവരാജന്‍, അഡ്വ.രാജന്‍ബാബു,എംപിമാരായ ബെന്നി ബെഹ്നാന്‍, ഹൈബി ഈഡന്‍ തുടങ്ങിയവരും പങ്കെടുക്കും.