അന്താരാഷ്ട്ര വനിതാ ദിനാഘോഷം; ‘വിമൻ ലൈക്ക് യു’ എന്ന കോഫി ടേബിൾ ബുക്ക് പുറത്തിറക്കി സൗത്ത് ഇന്ത്യൻ ബാങ്ക്

Spread the love

ബംഗളൂരു/ കൊച്ചി: അന്താരാഷ്ട്ര വനിതാദിനാഘോഷത്തോട് അനുബന്ധിച്ച് വിവിധ മേഖലകളിൽ മികവ് പുലർത്തിയ 52 സ്ത്രീകൾ നടത്തിയ പ്രചോദനാത്മകമായ യാത്രയെ വിവരിക്കുന്ന പ്രത്യേക കോഫി ടേബിൾ ബുക്കായ ‘വിമൻ ലൈക്ക് യു’ പുറത്തിറക്കി സൗത്ത് ഇന്ത്യൻ ബാങ്ക്. വിശിഷ്ടാതിഥികൾ, വ്യവസായ പ്രമുഖർ, വനിതാ ഉപഭോക്താക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ഡയറക്ടർ ശ്രീമതി ലക്ഷ്മി രാമകൃഷ്ണ ശ്രീനിവാസ് ബംഗളൂരുവിൽ നടന്ന ചടങ്ങിൽ പുസ്തകം പ്രകാശനം ചെയ്തു.
വെല്ലുവിളികളെ അതിജീവിച്ച് ജീവിത വിജയം നേടിയ സാധാരണ സ്ത്രീകളുടെ പ്രചോദനാത്മകമായ കഥകളാണ് ബുക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
തടസങ്ങൾ മറികടന്ന് വിജയത്തിലേക്കുള്ള വഴികൾ തുറന്ന് ജീവിത വിജയം കൊയ്ത വനിതകളെ ഈ പുസ്തകത്തിലൂടെ ആദരിക്കുന്നു.
ബംഗ്ലൂരിലെ റാഡിസണിൽ നടന്ന ചടങ്ങിൽ അന്തർദേശീയ പാരാ അത്‌ലറ്റും പത്മശ്രീ, അർജുന അവാർഡ് ജേതാവുമായ ഡോ. മാലതി ഹൊള്ളയും പങ്കെടുത്തു.

“വിംഗ്സ് ടു ഫ്ലൈ-ആൻ ഇൻസ്പയറിംഗ് ജേർണി” എന്ന സെഷനിൽ മാലതി ഹൊള്ള നടത്തിയ അസാധാരണ യാത്രയെ പറ്റി പങ്കുവെച്ചു. തുടർന്ന് കായിക താരവും സെലിബ്രിറ്റി അവതാരകയുമായ മധു മൈലങ്കുടി “ദി ആർട്ട് ഓഫ് ബാലൻസ്” എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ച മോഡറേറ്റ് ചെയ്തു. വ്യക്തിപരവും തൊഴിൽപരവുമായ വിജയ സാക്ഷാത്കാരത്തിനുള്ള തന്ത്രങ്ങൾ
ചർച്ച ചെയ്യുന്നതിനായി പാനലിൽ വിവിധ മേഖലയിലുള്ള വനിതകൾ പങ്കെടുത്തു.

● ശ്രീദേവി രാഘവൻ-സ്ഥാപക, തത്വമസി & ബോർഡ് ഓഫ് ഗവർണേഴ്സ്, ഐ.ഐ.എം കോഴിക്കോട്
● രസിക അയ്യർ-സഹസ്ഥാപകയും സി.എം.ഒയും, ടാറ്റ സോൾഫുൾ
● പ്രിയ സുന്ദർ-സഹസ്ഥാപകയും ഡയറക്ടറും, പീക്ക് ആൽഫ ഇൻവെസ്റ്റ്മെന്റ്സ്
● സിമി സഭാനി-ചീഫ് ഗ്രോത്ത് ഓഫീസർ, ഡെൻറ്റ്സു ഇന്ത്യ

സാക്‌സോഫോൺ വായിക്കുന്നതിൽ ലോക റെക്കോർഡ് നേടിയ ആദ്യ വനിത സാക്‌സോഫോണിസ്റ്റായ, സാക്‌സോഫോൺ സുബ്ബലക്ഷ്മി അവതരിപ്പിച്ച പരിപാടിയോടെയാണ് ആഘോഷം സമാപിച്ചത്.
ഉപഭോക്താക്കളുമായും സമൂഹവുമായുമുള്ള ഇടപഴകൽ ശക്തിപ്പെടുത്തുന്നതിനൊപ്പം അവരുടെ നേട്ടങ്ങൾ അംഗീകരിച്ചുകൊണ്ട് സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള ബാങ്കിന്റെ ധാർമ്മികതയാണ് പരിപാടിയിലൂടെ വെളിപ്പെടുത്തിയത്.
സൗത്ത് ഇന്ത്യൻ ബാങ്ക്

കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യൻ ബാങ്കിന് രാജ്യത്ത് എമ്പാടും ശാഖകളുണ്ട്.

ബാങ്കിന്റെ ഓഹരികൾ ദി സ്റ്റോക്ക് എക്സ്ചേഞ്ച് മുംബൈ (ബി.എസ്.ഇ), ദി നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡ്, മുംബൈ (എൻ.എസ്.ഇ) എന്നിവയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. സൌത്ത് ഇന്ത്യൻ ബാങ്കിന് ഇന്ത്യയിലുടനീളം 950 ശാഖകൾ, 5 അൾട്രാ സ്മോൾ ബ്രാഞ്ചുകൾ/ സാറ്റലൈറ്റ് ബ്രാഞ്ചുകൾ, 1154 എ.ടി.എമ്മുകൾ, 126 സി.ആർ.എമ്മുകൾ എന്നിവയുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.southindianBank.com സന്ദർശിക്കുക.

PHOTO CAPTION:
വനിതാ ദിനത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ‘വിമൻ ലൈക്ക് യു’ എന്ന പ്രത്യേക കോഫി ടേബിൾ പുസ്തകം സൗത്ത് ഇന്ത്യൻ ബാങ്ക് ഡയറക്ടർ ലക്ഷ്മി രാമകൃഷ്ണ ശ്രീനിവാസ്, പത്മശ്രീ ഡോ. മാലതി ഹോള, ഐഐഎം തത്വമസി & ബോർഡ് ഓഫ് ഗവർണേഴ്‌സ് സ്ഥാപക ശ്രീദേവി രാഘവൻ, ടാറ്റ സോൾഫുൾ സഹസ്ഥാപകയും സിഎംഒയുമായ രസിക അയ്യർ, പീക്ക് ആൽഫ ഇൻവെസ്റ്റ്‌മെന്റിന്റെ സഹസ്ഥാപകയും ഡയറക്ടറുമായ പ്രിയ സുന്ദർ, ഡെന്റ്‌സു ഇന്ത്യ ചീഫ് ഗ്രോത്ത് ഓഫീസർ സിമി സഭാനി, സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എസ്‌ജിഎമ്മും ഹെഡ്-ബ്രാഞ്ച് ബാങ്കിംഗ് ബാങ്കിംഗുമായ ബിജി എസ്.എസ് എന്നിവർ ചേർന്ന് പുറത്തിറക്കുന്നു.

Asha Mahadevan

Author

Leave a Reply

Your email address will not be published. Required fields are marked *