കെ.കെ കൊച്ചിൻ്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവിൻ്റെ അനുശോചനം

Spread the love

ദളിത് – കീഴാള ജീവിതങ്ങളെ അടയാളപ്പെടുത്താനും അവരുടെ അവകാശങ്ങൾ നേടാനും ജീവിതാന്ത്യം വരെ പോരാടിയ വിപ്ലവകാരി ആയിരുന്നു കെ.കെ. കൊച്ച്. ചിന്തകൻ, എഴുത്തുകാരൻ, സാമൂഹിക പ്രവർത്തകൻ അങ്ങനെ പല മേഖലകളിൽ കെ.കെ കൊച്ചിനെ അടയാളപ്പെടുത്താം. ഒരു ജനവിഭാഗത്തിൻ്റെ അവകാശ സംരക്ഷണത്തിന് വേണ്ടി പോരാടിയ മനുഷ്യൻ എന്ന നിലയിൽ കെ.കെ. കൊച്ചിൻ്റെ സേവനങ്ങളെ അങ്ങേയറ്റം വില മതിക്കുന്നു .

ദളിതൻ എന്ന കൊച്ചിൻ്റെ ആത്മകഥ നമ്മൾ ഒരു പഠന വിഷയം ആക്കേണ്ടതാണ്. എനിക്ക് വളരെ അടുത്ത വ്യക്തി ബന്ധം ഉണ്ടായിരുന്ന ആളാണ് കെ.കെ കൊച്ച്. എൻ്റെ നിലപാടുകളേയും രാഷ്ട്രീയത്തേയും സ്വാധീനിച്ചവരിൽ ഒരാൾ.

സഹോദര തുല്യനായ ഒരാളുടെ വേർപാട് പോലെ കെ.കെ കൊച്ചിൻ്റെ വിയോഗം എന്നെ ഉലയ്ക്കുന്നു. സഹപ്രവർത്തകരുടേയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *