മുതിർന്ന മാധ്യമ പ്രവർത്തകനും ദീപിക മുൻ ഡെപ്യൂട്ടി എഡിറ്ററുമായിരുന്ന ജോസഫ് കട്ടക്കയത്തിന്റെ വേർപാടിൽ കൊൺഗ്രസ് പ്രവർത്തക സമതി അംഗം രമേശ് ചെന്നിത്തല അനുശോചിച്ചു. മൂന്നു പതിറ്റാണ്ടു കാലം കോട്ടയം കേന്ദ്രമാക്കി പ്രവർത്തിച്ച മുതിർന്ന മാധ്യമ പ്രവർത്തകനായ കട്ടക്കയം വളരെ വിപുലമായ സുഹൃദ് ബന്ധത്തിന്റെ ഉടമയാണ്. രാഷ്ട്രീയ വിശകലനങ്ങൾക്കു പുറമേ സംഗീതസംബന്ധിയായ വിഷയങ്ങളിൽ അവഗാഹമുണ്ടായിരുന്ന മാധ്യമ പ്രവർത്തകനായിരുന്നു കട്ടക്കയം. ഞാൻ കോട്ടയം ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്ന സമയങ്ങളിൽ അദ്ദേഹവുമായി വളരെ അടുത്ത വ്യക്തിബന്ധം സ്ഥാപിക്കാനും സൗഹൃദം സൂക്ഷിക്കാനും കഴിഞ്ഞു. പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. വേർപാടിൽ കൊൺഗ്രസ് പ്രവർത്തക സമതി അംഗം രമേശ് ചെന്നിത്തല അനുശോചിച്ചു. മൂന്നു പതിറ്റാണ്ടു കാലം കോട്ടയം കേന്ദ്രമാക്കി പ്രവർത്തിച്ച മുതിർന്ന മാധ്യമ പ്രവർത്തകനായ കട്ടക്കയം വളരെ വിപുലമായ സുഹൃദ് ബന്ധത്തിന്റെ ഉടമയാണ്. രാഷ്ട്രീയ വിശകലനങ്ങൾക്കു പുറമേ സംഗീതസംബന്ധിയായ വിഷയങ്ങളിൽ അവഗാഹമുണ്ടായിരുന്ന മാധ്യമ പ്രവർത്തകനായിരുന്നു കട്ടക്കയം. ഞാൻ കോട്ടയം ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്ന സമയങ്ങളിൽ അദ്ദേഹവുമായി വളരെ അടുത്ത വ്യക്തിബന്ധം സ്ഥാപിക്കാനും സൗഹൃദം സൂക്ഷിക്കാനും കഴിഞ്ഞു. പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.