മങ്കൊമ്പ് ഗോപാലകൃഷ്ണൻ്റെ വിയോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചിച്ചു.
മലയാള സിനിമ രംഗത്തെ മുൻനിര ഗാന രചയിതാവും തിരക്കഥാകൃത്തുമായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണൻ. ലക്ഷാര്‍ച്ചന കണ്ട് മടങ്ങുമ്പോള്‍, ആഷാഢമാസം ആത്മാവില്‍ മോഹം, ഇളം മഞ്ഞിൻ കുളിരുമായൊരു, നാടന്‍പാട്ടിന്റെ മടിശ്ശീല കിലുങ്ങുമീ… തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹത്തിൻ്റേതായുണ്ട്. നിരവധി അന്യഭാഷാ ചിത്രങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റിയതും മങ്കൊമ്പായിരുന്നു.
മങ്കൊമ്പ് ഗോപാലകൃഷ്ണൻ്റെ വിയോഗം സിനിമ ലോകത്തിന് തീരാനഷ്ടമാണ്.
കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നു. ആദരാഞ്ജലികൾ.