തിരുവനന്തപുരം : രമേശ് ചെന്നിത്തലയുടെ ഗാന്ധി ഗ്രാമം പദ്ധതി പതിനഞ്ചു വർഷം തികയ്ക്കുന്നതിൻ്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്ന ഏകദിന ദളിത് പ്രോഗ്രസ് കോൺക്ലേവ് ഇന്ന് തിരുവനന്തപുരം ജഗതിയിലുള്ള രാജീവ് ഗാന്ധി ഇൻസ്റ്റിട്യൂട്ട് ഓഫ് ബയോ ടെക്നോളജിയിൽ രാവിലെ 9.30നു ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല അധ്യക്ഷനായിരിക്കും.
പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യപ്രഭാഷണം നടത്തും.
തെലങ്കാന മന്ത്രി ദൻസാരി അനസൂയ എം പിമാരായ പ്രകാശ് അംബേദ്കർ, തിരുമാളവൻ , വി. ശശി എം എൽ എ എന്നിവർ പ്രസംഗിക്കും.
കൊടിക്കുന്നിൽ സുരേഷ് എം.പി, പദ്മശ്രി അവാർഡ് ജേതാവ് ലക്ഷ്മിക്കുട്ടിയമ്മ എന്നിവരെ ആദരിക്കും.
വിവിധ സെഷനുകളിൽ മുന്‍ മന്ത്രി എപി അനില്‍കുമാര്‍, മുന്‍ എംപി രമ്യ ഹരിദാസ്, ഭരണഘടനാശില്‍പി ഡോ. ബിആര്‍ അംബേദ്കറുടെ ചെറുമകനും ദേശീയ ദളിത് മൂവ്‌മെന്റിന്റെ മുന്നണിപ്പോരാളികളില്‍ ഒരാളുമായ പ്രകാശ് യശ്വന്ത് അംബേദ്കര്‍ തെലങ്കാന മന്ത്രി ദന്‍സാരി അനസൂയ മുന്‍മന്ത്രി പികെ. ജയലക്ഷ്മി, മഹാരാഷ്ട്ര മുന്‍മന്ത്രിയും എംപിയുമായ വര്‍ഷാ ഗെയ്ക് വാഡ്, മഹാരാഷ്ട്ര എംഎല്‍എ ജ്യോതി എക്‌നാഥ് ഗെയ്ക് വാഡ്, കർണാടക മന്ത്രി പ്രിയാങ്ക് ഖാർഗെ, പുന്നല ശ്രീകുമാർ, മുൻ എം പി സോമപ്രസാദ്, കെ. രാജു ഐ എഎസ്, കെ. സുധാകരൻ റിട്ട ഐ എ എസ്, ഹാൻഡി ക്രാഫ്റ്റ്സ് കോർപറേഷൻ ചെയർമാൻ പി. രാമഭദ്രൻ തുടങ്ങിയവർ പ്രസംഗിക്കും.
സമാപന സമ്മേളനം മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്യും. മുൻ കേന്ദ്ര മന്തി മുകുൾ വാസ്നിക്ക് അധ്യക്ഷത വഹിക്കും. മുൻ മഹാരാഷ്ട്ര മന്ത്രി നിതിൻ റാവുത്ത്, ജിഗ്നേഷ് മെവാനി എംഎൽഎ, മുൻ മന്ത്രി പന്തളം സുധാകരൻ, എം എൽ എ മാരായ കോവൂർ കുഞ്ഞുമോൻ, ഐസി.ബാലകൃഷ്ണൻ, മുൻ എംപി കെ. സോമപ്രസാദ്, മുൻ എംഎൽഎമാരായ യു.സി രാമൻ, ഷാനിമോൾ ഉസ്മാൻ, പൊതുമേഖലാ സ്ഥാപനമായ ബ്രാത് വെയ്റ്റ് ആൻഡ് കമ്പനി ഡയറക്ടർ പി.സുധീർ, പട്ടികജാതി/വർഗ കോർപറേഷൻ മുൻ ചെയർമാൻ എ.കെ. ശശി തുടങ്ങിയവർ പ്രസംഗിക്കും.