ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാട്ടത്തിന്റെ ധീര ചരിത്രം രചിച്ച വിപ്ലവകാരികളുടെ ഓർമ്മകളെ നെഞ്ചേറ്റിയുള്ള സമരമുന്നേറ്റങ്ങളിൽ നമുക്കൊരുമിച്ച് അണിചേരാം : മുഖ്യമന്ത്രി

Spread the love

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാട്ടത്തിന്റെ ധീര ചരിത്രം രചിച്ച ഭഗത് സിംഗ്, സുഖ്ദേവ്, രാജ് ഗുരു എന്നീ വിപ്ലവകാരികളുടെ രക്തസാക്ഷിത്വ ദിനമാണിന്ന്. സാമ്രാജ്യത്വ വിരുദ്ധതയിലൂന്നിയ വിപ്ലവത്തിലൂടെ മാത്രമേ യഥാർത്ഥ സ്വാതന്ത്ര്യം കൈവരിക്കാനാകൂ എന്ന് ഉറച്ചു വിശ്വസിച്ചവരാണിവർ. ആ അർത്ഥത്തിൽ ദേശീയ പ്രസ്ഥാനത്തിലെ വിപ്ലവധാരക്ക് തുടക്കമിട്ടതും ഈ പോരാളികളായിരുന്നു.
മാർക്സിസ്റ്റ്-ലെനിനിസ്റ്റ് ആശയങ്ങളാൽ പ്രചോദിതരായിരുന്ന ഭഗത്‌സിംഗും സഖാക്കളും സോഷ്യലിസമാണ് ബദലെന്ന് ഉറച്ചു വിശ്വസിച്ചു. അതിനായി സ്വന്തം ജീവൻ തന്നെ അർപ്പിച്ചു പോരാടാൻ ഈ വിപ്ലവകാരികൾ മുന്നിട്ടിറങ്ങി. വലതുപക്ഷം ഭഗത് സിംഗിനെയും കൂട്ടരെയും ഏറ്റെടുക്കാനും അവരുടെ വിപ്ലവ പാരമ്പര്യത്തെ വളച്ചൊടിക്കാനും ശ്രമിക്കുന്ന സമയമാണിത്. ആ ശ്രമങ്ങൾക്ക് മുന്നിൽ നിൽക്കുന്നത് ദേശീയ പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത വർഗീയ ശക്തികളാണ്.
നവലിബറൽ ഇന്ത്യയിൽ ജനജീവിതം കൂടുതൽ ദുസ്സഹമാവുകയാണ്. ജനാധിപത്യ, മതേതര മൂല്യങ്ങൾക്ക് വലിയ വെല്ലുവിളി നേരിടുന്ന ഇക്കാലത്ത് ഭഗത് സിംഗ്, സുഖ്ദേവ്, രാജ് ഗുരു എന്നീ വിപ്ലവകാരികളുടെ ഓർമ്മകളെ നെഞ്ചേറ്റിയുള്ള സമരമുന്നേറ്റങ്ങളിൽ നമുക്കൊരുമിച്ച് അണിചേരാം.

 

Author

Leave a Reply

Your email address will not be published. Required fields are marked *