മാലിന്യ സംസ്‌കരണം: ജില്ലാ, ബ്ലോക്ക് തലങ്ങളിൽ പുരസ്‌കാരങ്ങൾ നൽകും

Spread the love

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെയും വൃത്തി-2025 കോൺക്ലേവിന്റെയും ഭാഗമായി സംസ്ഥാനത്തെ മാലിന്യ സംസ്‌കരണ രംഗത്ത് മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന തദ്ദേശഭരണസ്ഥാപനങ്ങൾക്കും മറ്റ് വിഭാഗങ്ങൾക്കും പുരസ്‌കാരങ്ങൾ നൽകും .ബ്ലോക്കുതലത്തിൽ മികച്ച ഗ്രാമപഞ്ചായത്ത്, മികച്ച റസിഡൻസ് അസോസിയേഷൻ , സർക്കാർ സ്വകാര്യസ്ഥാപനങ്ങൾ, വായനശാല, ഹരിത പൊതു ഇടം, മികച്ച കുടുംബശ്രീ സിഡിഎസ്, ഹരിത കർമസേന കൺസോർഷ്യം, ഹരിത ടൗൺ എന്നീ വിഭാഗങ്ങളിലാണ് അവാർഡുകൾ.ജില്ലാതലത്തിൽ മികച്ച പഞ്ചായത്ത്, മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്, റസിഡൻസ് അസോസിയേഷൻ, സിഡിഎസ്, ഹരിത കർമസേന കൺസോഷ്യം, ഏറ്റവും മികച്ച എം,സി.എഫ്, ആർ.ആർ.എഫ്,കമ്മ്യൂണിറ്റി കമ്പോസ്റ്റ് യൂണിറ്റ് എന്നിവയുള്ള തദ്ദേശസ്വയംഭരണസ്ഥാപനം, ഏറ്റവും മികച്ച സർക്കാർ, സ്വകാര്യ സ്ഥാപനം, വ്യാപാരസ്ഥാപനം, എൻ.എസ്.എസ്. യൂണിറ്റ്, ഏറ്റവും മികച്ച സ്‌കൂൾ, കോളേജ്, മാലിന്യ സംസ്‌കരണത്തിൽ സവിശേഷപ്രവർത്തനം നടത്തിയ സർക്കാർവകുപ്പ്, മികച്ച റസിഡൻസ് അസോസിയേഷൻ, മികച്ച ഹരിത ടൗൺ, വാതിൽ പടി ശേഖരണത്തിൽ മികച്ച തദ്ദേശസ്വയംഭരണസ്ഥാപനം, ഗാർഹിക ഉറവിടജൈവമാലിന്യ ഉപാധികൾ സ്ഥാപിച്ച തദ്ദേശ സ്വയം ഭരണസ്ഥാപനം, ഹരിതവിദ്യാലയം, ഹരിതകലാലയം, ഹരിത ടൗൺ , ഹരിത സ്ഥാപനം, ഹരിത പൊതു സ്ഥലങ്ങൾ എന്നീ വിഭാഗങ്ങളിൽ മികച്ച തദ്ദേശസ്ഥാപനങ്ങൾ, നിയമനടപടികളിൽ മികച്ച തദ്ദേശഭരണസ്ഥാപനങ്ങൾ എന്നിവയ്ക്കാണ് അവാർഡുകൾ. വൃത്തി 2025 ന്റെ മുന്നോടിയായി നടക്കുന്ന ജില്ലാതല പരിപാടിയിൽ അവാർഡുകൾ നൽകും.

 

Author

Leave a Reply

Your email address will not be published. Required fields are marked *