എച്ച്എൽഎൽ മൂഡ്‌സ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ വീരം എഫ് സിക്ക് വിജയം

Spread the love

തിരുവനന്തപുരം : കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് സംഘടിപ്പിച്ച ഒമ്പതാമത് മൂഡ്‌സ് കപ്പ് ഇൻ്റർ-യൂണിറ്റ് ഫുട്ബോൾ ടൂർണമെന്റിൽ വീരം എഫ് സിക്ക് വിജയം. ശാസ്തമംഗലം ശിവജി സ്പോർട്സ് വേൾഡ് കോംപ്ലക്സിൽ നടന്ന ആവേശകരമായ ഫൈനലിൽ പെനാലിറ്റി ഷൂട്ട് ഔട്ടിലാണ് വീരം എഫ് സി ഇന്റർ സിഎച്ച്ഒ എഫ്സിയെ പരാജയപ്പെടുത്തിയത്. എച്ച്എൽഎൽ ജീവനക്കാരുടെ ടീമുകളായ ഇന്റർ സിഎച്ച്ഒ എഫ്സി, അറ്റോമിക് ബ്ലാസ്റ്റേഴ്‌സ്, സിഎച്ച്ഒ എഫ്സി, വീരം എഫ്സി എന്നിവരാണ് ടൂർണമെന്റിൽ മാറ്റുരച്ചത്. വിജയികൾക്ക് എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് സിഎംഡി (ഇൻചാർജ്) ഡോ. അനിത തമ്പി സമ്മാനങ്ങൾ വിതരണം ചെയ്തു. വി. കുട്ടപ്പൻ പിള്ള, എസ്.വി.പി. (ടി&ഒ) & ജി.ബി.ഡി.ഡി. ഐ/സി, ഡോ. റോയ് സെബാസ്റ്റ്യൻ, സീനിയർ വൈസ് പ്രസിഡൻ്റ്, എച്ച്.ആർ. ഐ/സി, രാജേഷ് രാമകൃഷ്ണൻ, വി.പി. എച്ച്.ആർ. ഐ/സി, രമേശ്, വി.പി. (എഫ്), കൂടാതെ എച്ച്.എൽ.എല്ലിലെ മറ്റ് ഉദ്യോഗസ്ഥരും അവാർഡ് ദാന ചടങ്ങിൽ സന്നിഹിതരായിരുന്നു.

2016-ൽ ആരംഭിച്ച മൂഡ്‌സ് കപ്പ് ടൂർണമെൻ്റ് എച്ച്എൽഎല്ലിനുള്ളിൽ ടീം സ്പിരിറ്റ്, സൗഹൃദം, ആരോഗ്യവും കായികക്ഷമത എന്നിവ വളർത്തുന്നതിന് ലക്ഷ്യമിട്ടാണ് ആരംഭിച്ചത്. എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡിൻ്റെ നാളിതുവരെയുള്ള സംഭാവനകൾ പ്രദർശിപ്പിക്കുന്നതിനൊപ്പം യുവത്വത്തെ എച്ച്എൽഎലിന് പരിചയപ്പെടുത്തുന്ന അനവധി കായിക കല പ്രവർത്തനങ്ങൾ എച്ച്എൽഎൽ നടത്തി വരുന്നുണ്ട്. മത്സരത്തിനപ്പുറം, ടീം വർക്കിൻ്റെ മൂല്യങ്ങൾ, കായികരംഗത്തെ സഹകരണം, കായിക സംഘടനകളുമായുള്ള ബന്ധങ്ങൾ വളർത്തുന്നതിനും ഇതിനോടകം കഴിഞ്ഞിട്ടുണ്ട്.

ചിത്രം : ഒൻപതാമത് മൂഡ്‌സ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ വിജയിച്ച ഇന്റർ യൂണിറ്റ് ടീം വീരം എഫ് സിക്ക് എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് സിഎംഡി (ഇൻചാർജ്) ഡോ. അനിത തമ്പി ട്രോഫി നൽകുന്നു.

Adarsh R C

Author

Leave a Reply

Your email address will not be published. Required fields are marked *