ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ അവസാന വർഷ ബി. എഫ്. എ., എം. എ., എം. എഫ്. എ. വിദ്യാർത്ഥികളുടെ ഫൈൻ ആർട്സ് പ്രദർശനം ഇന്ന് (മാർച്ച് 26) കാലടി മുഖ്യക്യാമ്പസിൽ ആരംഭിക്കും. ഫൈൻ ആർട്ട്സ് ബ്ലോക്കിലും ലളിതകലാ അക്കാദമി ഗാലറിയിലുമാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. പ്രശസ്ത ചിത്രകാരൻ നിഖിൽ ചോപ്ര പ്രദർശനം ഉദ്ഘാടനം ചെയ്യും. രജിസ്ട്രാർ ഡോ. മോത്തി ജോർജ് കാറ്റലോഗിന്റെ പ്രകാശനം നിർവ്വഹിക്കും. വിഷ്വൽ ആർട്സ് വിഭാഗം തലവൻ ഡോ. ടി. ജി. ജ്യോതിലാൽ അധ്യക്ഷനായിരിക്കും. ഡോ. വി. കെ. ഭവാനി, എം. പി. നിഷാദ്, ഡോ. ഷാജു നെല്ലായി, നീരജ കൃഷ്ണ, എം. എൻ. നിഥിൻ എന്നിവർ പ്രസംഗിക്കും. വൈകിട്ട് 8.30ന് ആദർശ് ജയൻ (ചെണ്ട – കേളി), കെ. സൗരവ് (തെയ്യം) എന്നിവരുടെ പെർഫോമൻസ് ഉണ്ടായിരിക്കും. സിനിമ പ്രദർശനം, മീറ്റ് ദി ഡയറക്ടേഴ്സ്, സ്ലൈഡ് പ്രദർശനം, പെർഫോമൻസ് ആർട്ട്, തോൽപ്പാവക്കൂത്ത് എന്നിവ തുടർന്നുള്ള ദിവസങ്ങളിൽ നടക്കും. എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് ഏഴ് വരെയാണ് പ്രദർശന സമയം. 31ന് പ്രദർശനം സമാപിക്കും.
2. സംസ്കൃത സർവ്വകലാശാല: പരീക്ഷ മാറ്റി
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല മാർച്ച് 26ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ ബി. എ. പുന:പരീക്ഷ മാർച്ച് 27ലേയ്ക്ക് മാറ്റി. സമയക്രമത്തിൽ മാറ്റമില്ല.
ജലീഷ് പീറ്റര്‍
പബ്ലിക് റിലേഷന്‍സ് ഓഫീസര്‍
ഫോണ്‍ നം. 9447123075