ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് വന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തെ പതിനാറായിരത്തോളം അധ്യാപകര്‍ക്ക് നിയമന അംഗീകാരം നല്‍കുന്നില്ല.
എന്‍.എസ്.എസ് മാനേജ്‌മെന്റിന് കീഴിലുള്ള എല്ലാ എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്ത തസ്തികകള്‍ ഒഴിച്ചിട്ട് ബാക്കിയുള്ള തസ്തികകളില്‍ നിയമനം നല്‍കാനുള്ള ഉത്തരവുണ്ടായി. സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പും ഉത്തരവിറക്കി. പൊതുവിഷയത്തില്‍ ഒരു വിധിയുണ്ടായാല്‍ സമാനമായ കേസുകളിലും ആ വിധി ബാധകമാണ്.
എന്‍.എസ്.എസ് മാനേജ്‌മെന്റിന് കീഴിലുള്ള എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള സംവരണം മാറ്റിവച്ച് മറ്റു നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതു പോലെ പൊതുവായ ഉത്തരവിറക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ഇല്ലെങ്കില്‍ അത് അനീതിയാണ്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ എല്ലാവര്‍ക്കും ബാധകമാകുന്ന രീതിയില്‍ സര്‍ക്കാര്‍ ഉത്തരവിറക്കണം.