പുന്നയൂർക്കുളം: മാബെൻ നിധി ലിമിറ്റഡും മണപ്പുറം ഫൗണ്ടേഷനും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പുന്നയൂർക്കുളം ആൽത്തറ ഗ്രീൻലാൻഡ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷാഹിർ ഉദ്ഘാടനം ചെയ്തു. മാകെയർ തൃശൂർ ഡയഗ്നോസ്റ്റിക്സ് ആൻഡ് പോളിക്ലിനിക്കിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്. മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി 30ലധികം ലാബ് ടെസ്റ്റുകൾ, കാഴ്ച- കേൾവി പരിശോധനകൾ, ഇ സി ജി, കിഡ്നി- ലിവർ ടെസ്റ്റുകൾ എന്നിവ നടത്തി. 350 ലധികം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു.
മാബെൻ നിധി ലിമിറ്റഡ് സി ഇ ഒ ബെസ്റ്റോ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിന്ദു ടീച്ചർ, പഞ്ചായത്തംഗം ഗോകുൽ, മണപ്പുറം ഫൗണ്ടേഷൻ പ്രതിനിധികളായ ജെബിൻ ഡാനിയേൽ അലക്സ്, ജോസഫ് ജോസ് അശോക് എന്നിവർ സംസാരിച്ചു.
Picture Caption; മാബെൻ നിധി ലിമിറ്റഡും മണപ്പുറം ഫൗണ്ടേഷനും സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷാഹിർ ഉദ്ഘാടനം ചെയ്യുന്നു.
Ajith V Raveendran