ട്രാൻസിറ്റ് ബസിൽ വാക്കുതർക്കം ഡ്രൈവർ രണ്ട് യാത്രക്കാരെ വെടിവച്ചുകൊന്നു

Spread the love

മിയാമി(ഫ്ലോറിഡ) : ഞായറാഴ്ച പുലർച്ചെ 3 മണിക്ക് തൊട്ടുമുമ്പ് മിയാമി-ഡേഡ് ട്രാൻസിറ്റ് ബസ് ഡ്രൈവർ വാക്കുതർക്കത്തെ തുടർന്ന് നടത്തിയ വെടിവയ്പ്പിൽ രണ്ട് പേർ മരിച്ചതായി മിയാമി ഗാർഡൻസ് പോലീസ് സ്ഥിരീകരിച്ചു.

ഞായറാഴ്ച പുലർച്ചെ ഒരു ട്രാൻസിറ്റ് ബസിൽ ഉണ്ടായ സംഭവത്തെക്കുറിച്ചു പോലീസിന് വിവരം ലഭിച്ചു ഇതിനെ തുടർന്ന് , NW 183-ാം സ്ട്രീറ്റിലെയും NW 7-ാം അവന്യൂവിലെയും ഒരു ഷോപ്പിംഗ് സെന്ററിന്റെ ഭൂരിഭാഗവും അടച്ചുപൂട്ടി.

ബസ് ഡ്രൈവർ രണ്ട് യാത്രക്കാരുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടതായി പ്രാഥമിക പോലീസ് റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഇത് സംഭവിക്കുമ്പോൾ ബസ് നീങ്ങിയിരുന്നില്ല എന്നാണ് പോലീസ് പറയുന്നത്.വെടിയേറ്റ രണ്ട് പേരെയും അവെഞ്ചുറ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ അവർ പിന്നീട് മരിച്ചതായി പ്രഖ്യാപിച്ചു.

“കൗണ്ടി ബസ് ഡ്രൈവർമാർക്ക് സ്വയം പ്രതിരോധ നടപടിയായി തോക്കുകൾ അനുവദനീയമല്ല.മിയാമി-ഡേഡിന്റെ ഗതാഗത, പൊതുമരാമത്ത് വകുപ്പ് വക്താവ് ജുവാൻ മെൻഡിയേറ്റ ഞായറാഴ്ച പറഞ്ഞു,”ട്രാൻസിറ്റ് ഓപ്പറേറ്റർമാർക്ക് ആയുധം ധരിക്കാൻ അനുവാദമില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു .

ഒരു മെട്രോബസിൽ നടന്ന വെടിവയ്പ്പ് അന്വേഷണത്തിലാണ്. ഗതാഗത, പൊതുമരാമത്ത് വകുപ്പ് നിയമപാലകരുമായി പൂർണ്ണമായും സഹകരിക്കുന്നുണ്ടെന്ന് മെൻഡിയേറ്റ പറഞ്ഞു.

 

Author

Leave a Reply

Your email address will not be published. Required fields are marked *