തൃശൂർ: മണപ്പുറം ഫൗണ്ടേഷന് കീഴിൽ അശ്വിനി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മാകെയർ ഡയഗനോസ്റ്റിക്സ് ആൻഡ് പോളിക്ലിനിക്കിന് ISO 15189:2022 സർട്ടിഫിക്കേഷൻ ലഭിച്ചു. മാകെയറിന്റെ ലബോറട്ടറിയിൽ നടത്തുന്ന വിവിധ മെഡിക്കൽ ടെസ്റ്റുകളുടെ ഗുണനിലവാരവും കൃത്യതയും പരിഗണിച്ചാണ് അംഗീകാരം. നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസാണ് (എൻഎബിഎൽ) അക്രഡിറ്റേഷൻ നൽകിയത്. എൻഎബിഎല്ലിന്റെ പരിധിയിൽ വരുന്ന ബയോകെമിസ്ട്രി, ഇമ്യൂണോളജി ,ഹെമറ്റോളജി ,ക്ലിനിക്കൽ പാത്തോളജി വിഭാഗങ്ങളിലെ മാകെയറിന്റെ പരിശോധനാഫലങ്ങൾ കൃത്യമാണെന്നാണ് കണ്ടെത്തൽ.
പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ ഗുണമേന്മയുള്ള പരിശോധന ലഭ്യമാക്കുകയാണ് മാകെയറിലൂടെ ലക്ഷ്യമിടുന്നതെന്ന് മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റീ വി പി നന്ദകുമാർ പറഞ്ഞു. തൃശൂർ, എറണാകുളം ജില്ലകളിലായി മാകെയറിനു ഏഴോളം ഡയഗ്നോസ്റ്റിക് സെന്ററുകളുണ്ട്. ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ മാകെയറിന്റെ സേവനം ഉടൻ ആരംഭിക്കുമെന്നും വി പി നന്ദകുമാർ പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം എന്നീ മേഖലകളിൽ സമൂഹത്തിലെ നിർധനരായ ജനവിഭാഗങ്ങൾക്കായി സേവന പ്രവർത്തനങ്ങൾ നടത്തുന്ന സന്നദ്ധ സംഘടനയാണ് മണപ്പുറം ഫൗണ്ടേഷൻ.
Divya Raj.K