ഓട്ടിസം പരിചരണത്തില്‍ മാതൃകയായി ലിസ ഓട്ടിസം സ്കൂൾ

Spread the love

ഇന്ന് (ഏപ്രില്‍ 2) ലോക ഓട്ടിസം ബോധവൽക്കരണ ദിനം.

18 ഓട്ടിസം കുട്ടികൾ നോർമല്‍ ലൈഫിലേയ്ക്ക്.

ലോകത്തിലെ പ്രഥമ ഇന്റർനാഷണൽ ഓട്ടിസം സ്കൂളിന് ഒക്ടോബർ 19ന് ആറ് വയസ് തികഞ്ഞു. 2018ൽ സോഷ്യൽ ഇനിഷ്യേറ്റീവായി ലാഭേഛയില്ലാതെ പ്രവർത്തനമാരംഭിച്ച ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഇൻറർനാഷണൽ സ്കൂൾ ഓഫ് ഓട്ടിസമാണ് ലിസ ഇന്റർനാഷണൽ ഓട്ടിസം സ്കൂൾ എന്ന പേരിൽ വളർന്ന് പന്തലിച്ച് സാമൂഹ്യപ്രതിബദ്ധതയുടെ പര്യായമായി മാറിയിരിക്കുന്നത്. ഓട്ടിസം ബാധിച്ച പതിനെട്ട് കുട്ടികളെ മുഖ്യധാര ജീവിതത്തിലേയ്ക്ക് കൈപിടിച്ച് ഉയർത്താനായതാണ് ഈ കാലയളവിലെ ഏറ്റവും വലിയ നേട്ടമെന്ന് ലിസ ഇന്റർനാഷണൽ ഓട്ടിസം സ്കൂളിന്റെ സ്ഥാപകരായ ജലീഷ് പീറ്ററും മിനു ഏലിയാസും പറയുന്നു. 2018ൽ കോട്ടയം ജില്ലയിലെ കോതനല്ലൂരിൽ ആരംഭിച്ച ലിസ ഇന്റർനാഷണൽ ഓട്ടിസം സ്കൂൾ ഇന്ന്
രണ്ട് ഡിവിഷനുകളുണ്ട് – ബോർഡിംഗും ഡേ സ്കൂളും. ബോർഡിംഗ് ഡിവിഷനിലാണ് കുട്ടികൾക്ക് മാറ്റങ്ങൾ പെട്ടെന്ന് ദൃശ്യമാകുകയെന്ന് അനുഭവം പഠിപ്പിക്കുന്നു. കുട്ടികളെ അറിഞ്ഞ് അവർക്ക് പരിചരണവും വിവിധ തെറാപ്പികളും നൽകുന്നതിനും ദിനചര്യകൾ പരിശീലിപ്പിക്കുന്നതിനും കൂടുതൽ സമയം ലഭിക്കുന്നുവെന്നതാണ് പ്രധാന കാരണം. അതോടൊപ്പം കുട്ടികളുടെ ഫുഡ് ഡയറ്റും ഫിസിക്കൽ എക്സസൈസിനും

ബോർഡിംഗ് ഡിവിഷനിൽ മുൻതൂക്കം നൽകുന്നു. ‘സ്ക്രീൻ ടൈം’ എന്ന വില്ലനെ പൂർണ്ണമായും ഒഴിച്ച് നിർത്തുവാനും ബോർഡിംഗ് ഡിവിഷൻ സഹായിക്കുന്നു. സ്ക്രീൻ ടൈമാണ് ഓട്ടിസത്തിലെ പ്രധാന വില്ലൻ. സീറോ സ്ക്രീൻ ടൈമാണ് ബോർഡിംഗ് ഡിവിഷൻ്റെ പ്രധാന പ്രത്യേകത. സ്ക്രീൻ ടൈമിനെ പ്രതിരോധിക്കുവാനും കുട്ടികളെ സ്വയംപര്യാപ്തതയിലേയ്ക്ക് നയിക്കുവാനും ബോർഡിംഗ് ഡിവിഷൻ കാരണമാകുന്നു. ബോർഡിംഗ്‌ ഡിവിഷനിലെ കുട്ടികൾക്ക് ഡേ സ്കൂളിംഗും ലഭിക്കുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.
ഓട്ടിസം ബാധിതരായ പതിനെട്ട് കുട്ടികളെ മുഖ്യധാര ജീവിതത്തിലേയ്ക്ക് മാറ്റുവാൻ കഴിഞ്ഞതാണ് ആറര വർഷങ്ങളിലെ ലിസയുടെ പ്രധാന നേട്ടം. പതിനെട്ട് കുട്ടികളും പതിനെട്ട് തരക്കാരായിരുന്നു. വിവിധ തെറാപ്പികളിലൂടെയും ചിട്ടയായ പരിശീലനങ്ങളിലൂടെയുമാണ് ഇവരിൽ മാറ്റമുണ്ടാക്കുവാൻ കഴിഞ്ഞത് എന്ന് ഞങ്ങൾക്ക് ആത്മവിശ്വാസത്തോടെ പറയുവാൻ കഴിയും, ഓട്ടിസം ഒരു രോഗമല്ല, തുടർച്ചയായ വിവിധ തെറാപ്പികളിലൂടെയും ചിട്ടയായ പരിശീലനങ്ങളിലൂടെയും ഈ കുട്ടികളെ സമൂഹത്തിൻ്റെ മുഖ്യധാരയിലേയ്ക്ക് എത്തിക്കുവാൻ കഴിയും. എപ്പോഴാണോ ലക്ഷണങ്ങൾ കാണിക്കുന്നത് അപ്പോൾ തന്നെ കുട്ടികളെ ഞങ്ങളെ ഏല്പിക്കുക. നമുക്കവരെ നോർമൽ ലൈഫിലേയ്ക്ക് എത്തിക്കുവാൻ സാധിക്കും, ലിസ സ്കൂൾ സ്ഥാപകരുടെ വാക്കുകൾക്ക് ഒരേ സ്വരം.

ഓട്ടിസം മേഖലയിൽ വഴിതെറ്റി എത്തിയതാണെങ്കിലും 18 ഓട്ടിസം കുട്ടികൾക്ക് നോർമൽ ലൈഫിലേയ്ക്ക് വഴി വെട്ടുവാൻ ഞങ്ങൾക്ക് കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല, വലിയ വിജയം തന്നെയാണ്”, ലിസ ഇൻ്റർനാഷണൽ ഓട്ടിസം സ്കൂളിൻ്റെ സ്ഥാപകരായ ജലീഷ് പീറ്ററും മിനു ഏലിയാസും ഒരേ സ്വരത്തില്‍ പറയുന്നു.

JALEESH PETER

 

 

Author

Leave a Reply

Your email address will not be published. Required fields are marked *