എമ്പുരാന്റെ റീ സെൻസറിംഗ് പൂർത്തിയായി 17 ഭാഗങ്ങൾ വെട്ടിമാറ്റി, വില്ലൻ കഥാപാത്രത്തിന്റെ പേര് മാറ്റി

Spread the love

തിരുവനന്തരപുരം : 17 ഭാഗങ്ങൾ വെട്ടിമാറ്റി, വില്ലൻ കഥാപാത്രത്തിന്റെ പേര് മാറ്റി ; വരുത്താൻ ധാരണ. റീ സെൻസറിംഗ് നടത്തിയ ശേഷമാണ് മാറ്റങ്ങൾ വരുത്താൻ ധാരണയായത്. കലാപത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ 17 ഭാഗങ്ങൾ മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്.

വില്ലൻ കഥാപാത്രത്തിന്റെ പേര്, കലാപത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ, സ്ത്രീകൾക്കെതിരായ ആക്രമണദൃശ്യങ്ങൾ എന്നിവയിലും മാറ്റം വരുത്തും. ചില പരാമർശങ്ങൾ മ്യൂട്ട് ചെയ്യും. ദേശീയപതാകയെ കുറിച്ചുള്ള ഡയലോഗ ഒഴിവാക്കും. സിനിമക്കെതിരെ വലിയ പ്രതിഷേധം കനത്തതോടെയാണ് റീ സെൻസറിംഗ് നടത്താൻ തീരുമാനിച്ചത്. അതേസമയം, ഇത് റീ സെൻസറിംഗ് അല്ല, മോഡിഫിക്കേഷൻ ആണെന്നാണ് വിവരം.

ചിത്രത്തിനെതിരെ ആർഎസ്എസ് മുഖപത്രവും നേതാക്കളും വിമർശനവുമായി രംഗത്തെത്തിയിരുന്നു. മോഹൻലാൽ‌ ആരാധകരെ വഞ്ചിച്ചെന്നും പൃഥ്വിരാജ് ഹിന്ദുവിരുദ്ധ നിലപാട് ചിത്രത്തിൽ ഉപയോഗിച്ചെന്നും ഓർഗനൈസർ വിമർശിച്ചു.

 

Author

Leave a Reply

Your email address will not be published. Required fields are marked *