കമ്പ്യൂട്ടര്‍ കോഴ്സിന് അപേക്ഷിക്കാം

Spread the love

എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ കണ്ണൂര്‍ മേഖലാ കേന്ദ്രത്തില്‍ കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (എസ്.എസ്.എല്‍.സി. പാസായവര്‍ക്കും പരീക്ഷ എഴുതിയവര്‍ക്കും), സി പ്രോഗ്രാമിങ്ങ് ഫോര്‍ എഞ്ചിനീയറിങ്ങ് ആസ്പിരന്റ്സ്, ഡിപ്ലോമ ഇന്‍ സോഫ്റ്റ് വെയര്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക്), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ വെബ് ഡിസൈന്‍ യൂസിങ്ങ് എച്ച്.ടി.എം.എല്‍ ആന്റ് സി.എസ്.എസ് (ഹൈസ്‌കൂള്‍ കുട്ടികള്‍ക്ക്), ഡിജിറ്റല്‍ ഓഫീസ് എസന്‍ഷ്യല്‍സ് വിത്ത് ടാലി ആന്റ് മലയാളം ടൈപിങ്ങ് സ്‌കില്‍സ് (എസ്.എസ്.എല്‍.സി) എന്നിവയാണ് കോഴ്സുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്ണൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിന് സമീപമുള്ള എല്‍ ബി എസ് മേഖല ഓഫീസോ www.lbscentre.kerala.gov.in/services/courses എന്ന വെബ്സൈറ്റോ സന്ദര്‍ശിക്കാം. ഫോണ്‍: 0497 2702812, 94476442691

Author

Leave a Reply

Your email address will not be published. Required fields are marked *