എല്‍ഡിഎഫ് ഭരണത്തില്‍ കേരളത്തില്‍ ലഹരിമാഫിയ തഴച്ചുവളര്‍ന്നെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.
നേമം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ സ്‌നേഹ സംഗമം പൂജപ്പുര സരസ്വതി മണ്ഡപത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.
ലഹരി വ്യാപനം തടയാന്‍ ആത്മാര്‍ത്ഥമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നില്ല. ലഹരിക്കടത്ത് ശൃംഖലയിലെ കണ്ണികളില്‍ സിപിഎമ്മുകാരുമുണ്ട്. അതിനാല്‍ നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഭയമാണ്.സിപിഎം നേതാക്കള്‍ പകല്‍ ലഹരിവിരുദ്ധ പ്രചാരണം നടത്തുകയും ജനജാഗ്രതാ സദസ്സ് സംഘടിപ്പിക്കുകയും ചെയ്യുന്ന അതേ സമയം ലഹരിയുടെ വ്യാപാരികളും ആകുന്ന വിരോധാഭാസമാണ് ഇപ്പോള്‍ കേരളം കാണുന്നത്.മദ്യവര്‍ജ്ജനം നടപ്പാക്കുമെന്ന് പറഞ്ഞ് വഞ്ചിച്ച് മുക്കിമുക്കിന് ബാറുകള്‍ തുറന്ന സര്‍ക്കാരാണ് പിണറായി വിജയന്റെതെന്നും കെ.സുധാകരന്‍ പറഞ്ഞു.
എന്‍.ശക്തന്‍, മണക്കാട് സുരേഷ്,ജി.വി ഹരി, ബ്ലോക്ക് പ്രസിഡന്റ് അജിത്ത്‌ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.