തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനത്തിന്റെ കരട് വിജ്ഞാപനത്തിലെ ഗുരുതരമായ അപാകതകളും, മാര്‍ഗ്ഗരേഖയുടെ ലംഘനങ്ങളും അടിയന്തിരമായി തിരുത്തണം – സംഘടനാ ചെയര്‍മാന്‍ എം.മുരളി

Spread the love

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനത്തിന്റെ കരട് വിജ്ഞാപനത്തിലെ ഗുരുതരമായ അപാകതകളും, മാര്‍ഗ്ഗരേഖയുടെ ലംഘനങ്ങളും അടിയന്തിരമായി തിരുത്തണം എന്ന WP (C) 42624 റിട്ട് പെറ്റീഷനില്‍ മാര്‍ച്ച് 21 ന് ഹൈക്കോടതി നല്‍കിയ ഉത്തരവ് ഡീലിമിറ്റേഷന്‍ കമ്മീഷന്‍ കാറ്റില്‍ പറത്തുക മാത്രമല്ല, ഒരു പരാതിയും ഉയര്‍ന്നു വരാതിരുന്ന സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം പോലും ഇതിന്റെ മറവില്‍ രാഷ്ട്രീയ താല്പര്യം മാത്രം വച്ചുകൊണ്ട് പുനഃപരിശോധിക്കാന്‍ ഇന്നലെ നിര്‍ബന്ധ ഉത്തരവ് നല്‍കിയിരിക്കുന്നതായി രാജീവ്ഗാന്ധി പഞ്ചായത്തിരാജ് സംഘടനാ ചെയര്‍മാന്‍ എം.മുരളി ആരോപിച്ചു.
ഹൈക്കോടതി വിധി വന്നിട്ട് 26 ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആക്ഷേപങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാന്‍ കമ്മീഷന്‍ ഒന്നും ചെയ്തിട്ടില്ല. തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകളില്‍ തുല്യ ജനസംഖ്യ ഉറപ്പ് വരുത്തണം എന്നും, അണ്‍ ഓതറൈസ്ഡ് വീടുകള്‍ കൂടി ജനസംഖ്യ തിട്ടപ്പെടുത്താന്‍ കണക്കു കൂട്ടണം എന്നും, ആള്‍ താമസമില്ലാത്ത ഫ്‌ളാറ്റുകളും, വീടുകളും ജനസംഖ്യ നിര്‍ണ്ണയിക്കാന്‍ ഒഴിവാക്കണമെന്നുമാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. ഇതിന്മേല്‍ ഒന്നും ചെയ്യാതെ കമ്മീഷന്‍ കള്ളക്കളി നടത്തുകമാത്രമല്ല, സി.പി.എമ്മിന്റെ മാത്രം നിര്‍ദ്ദേശപ്രകാരം ഒരു പരാതിയും ഇതിനോടകം ഉന്നയിച്ചിട്ടില്ലാത്ത തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം പുനഃപരിശോധിക്കാനുമാണ് നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.
വെറും രാഷ്ട്രീയ ചട്ടുകമായി ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഇതുവരെ പ്രവര്‍ത്തിക്കുകയായിരുന്നു. ഹൈക്കോടതിയെ മറികടന്ന് അതേ ശൈലിയില്‍ മുന്നോട്ട് പോകാന്‍ കമ്മീഷന്‍ ശ്രമിച്ചാല്‍ ഏതറ്റം വരെയും പോകാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്ന് മുരളി പറഞ്ഞു. മാര്‍ച്ച് 21 ലെ കോടതി വിധി നടപ്പിലാക്കിയില്ലായെങ്കില്‍ കമ്മീഷനെതിരെ കോടതി അലക്ഷ്യത്തിന് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Author

Leave a Reply

Your email address will not be published. Required fields are marked *