വാഷിംഗ്ടണ്‍ : നാല് തവണ സ്തനാര്‍ബുദത്തെ അതിജീവിച്ച 49കാരി വെടിയേറ്റ് മരിച്ചു. അമേരിക്കയിലെ കൊളറാഡോ സ്വദേശിനിയും നാല് കുട്ടികളുടെ അമ്മയുമായ ജെന്നിഫര്‍ ജെയിംസിനാണ് ദാരുണമായ മരണം സംഭവിച്ചത്.ജെയിംസിന് ആദ്യമായി കാൻസർ രോഗം കണ്ടെത്തുന്നത് അവർക്ക് വെറും 29 വയസ്സുള്ളപ്പോഴാണ്. വെടിയേറ്റ് കൊല്ലപ്പെടുമ്പോൾ അവർക്ക് 49 വയസ്സായിരുന്നു. മക്കളുമായി അവധി ദിവസം ഒരുമിച്ച് ചിലവിടുന്നതിനിടെയാണ് ജനലിലൂടെ തുളച്ചു കയറിയ വെടിയുണ്ട പതിച്ച് ജെന്നിഫറുടെ ജീവൻ കവർന്നത്
ജെന്നിഫറിന്റെ വീട്ടിലേക്ക് ലക്ഷ്യം തെറ്റിയാണ് വെടിയുണ്ട എത്തിയതെന്ന് പൊലീസ് പറയുന്നു. സമീപപ്രദേശങ്ങളിലെ സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ 27 കാരനായ എബനേസർ വർക്കുവിനെ പോലീസ് അറസ്റ്റ് ചെയ്തു. തോക്ക് ഉപയോഗിച്ചത് താനാണെന്ന് അയാൾ സമ്മതിച്ചു, ഇയാള്‍ക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.