കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെൻഡർ ഇക്വിറ്റി ഉദ്ഘാടനവും ഉന്നത വിദ്യാഭ്യാസ ശില്പശാലയും 20ന് സംസ്കൃത സർവ്വകലാശാലയിൽ

Spread the love

സംസ്ഥാന സർക്കാർ സർവ്വകലാശാലകളിൽ നടപ്പിലാക്കുന്ന മികവിന്റെ കേന്ദ്രങ്ങൾ പദ്ധതി പ്രകാരം കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ നേതൃത്വത്തിൽ ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ ആരംഭിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെൻഡർ ഇക്വിറ്റിയുടെയും ഉന്നത വിദ്യാഭ്യാസ ശില്പശാലയുടെയും ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ജൂൺ 20ന് രാവിലെ 10.30ന് കാലടി മുഖ്യക്യാമ്പസിൽ നിർവ്വഹിക്കുമെന്ന് വൈസ് ചാൻസലർ ഡോ. കെ. കെ. ഗീതാകുമാരി അറിയിച്ചു.

കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന് കീഴിൽ സാമൂഹ്യശാസ്ത്രമേഖലയിൽ സ്വയംഭരണസ്ഥാപനമായി വിഭാവനം ചെയ്തിരിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിന് ആതിഥേയത്വം വഹിക്കുന്നത് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയാണ്. സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലായിരിക്കും ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുക. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആരംഭപ്രവർത്തനങ്ങൾക്കായി ഹിസ്റ്ററി വിഭാഗം പ്രൊഫസർ ഡോ. കെ. എം. ഷീബയെ കോർഡിനേറ്ററായി നിയമിച്ചു. ഗവേഷണവും വിദ്യാഭ്യാസവും വഴി ലിംഗപരമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുക, അക്കാദമികവും സാമൂഹികവുമായ മേഖലകളിൽ ലിംഗസമത്വം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെൻഡർ ഇക്വിറ്റിയുടെ പ്രവർത്തന ലക്ഷ്യങ്ങൾ, പ്രൊഫ. കെ. കെ. ഗീതാകുമാരി പറഞ്ഞു.

സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ സഹകരണത്തോടെ ‘ഉന്നത വിദ്യാഭ്യാസ മേഖലയിലെ വികസന കാഴ്ചപ്പാടിനുളള കേരള മാതൃക’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ശില്പശാലയിൽ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫസർ രാജൻ ഗുരുക്കൾ, മെമ്പർ സെക്രട്ടറി പ്രൊഫസർ രാജൻ വർഗ്ഗീസ്, ഡോ. മനുലാൽ പി. റാം, പ്രൊഫ. സജി ഗോപിനാഥ് എന്നിവർ വിവിധ സെഷനുകൾ നയിക്കും.

റോജി എം. ജോൺ എം. എൽ. എ. അധ്യക്ഷനായിരിക്കും. ബെന്നി ബഹനാൻ എം. പി. മുഖ്യപ്രഭാഷണം നിർവ്വഹിക്കും. വൈസ് ചാൻസലർ ഡോ. കെ. കെ. ഗീതാകുമാരി ആമുഖപ്രഭാഷണം നടത്തും. സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. കെ. പ്രേംകുമാർ എം. എൽ. എ., ആർ. അജയൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിളളി, ബ്ലോക്ക് പഞ്ചായത്ത് അംഗം മേരി ദേവസ്സികുട്ടി, ഗ്രാമപഞ്ചായത്ത് അംഗം ഷിജി വർഗ്ഗീസ് എന്നിവർ പ്രസംഗിക്കും.

 

 

ഒപ്പ്/-

ജലീഷ് പീറ്റര്‍

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോണ്‍ നം. 9447123075

 

Author

Leave a Reply

Your email address will not be published. Required fields are marked *