സീനിയേഴ്സ് ഓർഗനൈസേഷൻ പിക്നിക് സംഘടിപ്പിച്ചു

Spread the love

പ്ലാനോ(ഡാളസ്) : സെഹിയോൺ മാർത്തോമ ചർച്ച്, പ്ലാനോ സ്റ്റാർ (സീനിയേഴ്സ് ഓർഗനൈസേഷൻ) സംഘടിപ്പിച്ച പിക്നിക് അവിസ്മരണീയമായി.

ജൂൺ 21 ശനിയാഴ്ച ഗാർലൻഡിലെ വാലി ക്രീക്ക് HOA ക്ലബ് ഹൗസിൽ നടന്ന പിക്നിക്ക് റവ. റോബിൻ വർഗീസിന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു.ധാരാളം വിനോദ പരിപാടികൾ നിറഞ്ഞ പിക്നിക്കിൽ മുതിർന്നവർ വളരെ ആവേശത്തോടെയാണ് പങ്കെടുത്തത്. തുടർന്ന് ഒരു രുചികരമായ പാചകവും. രസകരവും ബന്ധങ്ങൾ വളർത്തിയെടുക്കുന്നതുമായ ഒരു ദിവസമായിരുന്നുവെന്നു പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

സെഹിയോൺ സീനിയേഴ്സ് ഓർഗനൈസേഷൻ സ്റ്റാർ അംഗങ്ങൾ കുടുംബത്തോടൊപ്പം നടത്തിയ പിക്നിക്കിന് അലിയമ്മ ഇടിക്കുല്ല(കടങ്കഥകൾ). മറിയാമ്മ ജോൺ ( ബൈബിൾ ക്വിസ്) വൈസ് പ്രസിഡന്റ് ജേക്കബ് ജോർജ് അസംബ്ലി അംഗം: ജോൺ പി മാത്യു
സ്റ്റാർ സെക്രട്ടറി എബ്രഹാം മാമ്മൻ,ജെ പി ജോൺ,ഫിലിപ്പ് ഉമ്മൻ,മാത്യു തെക്കിൽ,മാത്യു പി എബ്രഹാം
കെ ഇ ഇടിക്കുല്ല,P C മാത്യു,ചെറിയാൻ വർക്കി,ഡോ. രാജേന്ദ്ര ഡാനിയേൽ എന്നിവർ നേത്ര്വത്വം നൽകി.

Author

Leave a Reply

Your email address will not be published. Required fields are marked *