അമേരിക്കയില്‍ അപൂര്‍വ്വമായി മഞ്ഞള്‍ പൂത്തു; അഭിമാനത്തോടെ സണ്ണിയും കുടുംബവും

Spread the love

ഡാളസ്: അമേരിക്കയിലെ ഡാളസിലെ കരോള്‍ട്ടണില്‍ താമസിക്കുന്ന സണ്ണി (തോമസ്) കറ്റുവെട്ടിയ്ക്കലിന്റെ വീടിന്റെ ബാക്ക് യാര്‍ഡില്‍ മഞ്ഞള്‍ പൂത്തത് അത്ഭുതമായി. അപൂര്‍വ്വമായ ഈ കാഴ്ച കാണാന്‍ നിരവധി പേര്‍ എത്തുന്നു.

അമേരിക്കയിലെ കാലാവസ്ഥയില്‍ മഞ്ഞള്‍ ഉണ്ടാവുകയെന്നത് വളരെ ബുദ്ധിമുട്ടാണ്. ഇവിടെ ഒരു പൗണ്ട് മഞ്ഞളിന് അഞ്ച് ഡോളറിന് മുകളിലാണ് വില. കാന്‍സറിനും, സൗന്ദര്യ വര്‍ദ്ധനവിനും പാചകത്തിനും മറ്റ് മരുന്ന് ഉത്പാദനത്തിനും മഞ്ഞള്‍ ഒരു അവിഭാജ്യ ഘടകമാണ്. എല്ലാവരും ആവശ്യത്തിന് മഞ്ഞള്‍ കൃഷി ചെയ്യണമെന്ന് സണ്ണി പറഞ്ഞു.

കൃഷി രീതി :നട്ട് രണ്ടു വര്‍ഷമാകുമ്പോള്‍ വിളവ് എടുക്കണം. ആവശ്യത്തിന് വെള്ളവും ജൈവ വളവും നല്‍കിയാല്‍ നല്ല ഫലംകിട്ടും. നിര്‍ഭാഗ്യവശാല്‍ നമുക്ക് പുറത്ത് വില്‍ക്കാന്‍ പറ്റില്ല. സ്വന്തം ആവശ്യത്തിന് മാത്രം ഉപയോഗിക്കാം.

കേരളത്തിലെ ഒരു മുന്‍കാല പൈനാപ്പിള്‍ പ്ലാന്ററാണ് സണ്ണി കല്ലുവെട്ടിയ്ക്കല്‍. കൃഷിക്കാരുടെ പൊതു പ്രശ്‌നങ്ങളില്‍ ഇടപെടുന്ന ഒരു വ്യക്തി എന്ന നിലയിലും അമേരിക്കയിലെ ജോലി തിരക്കുകള്‍ക്കിടയിലും തന്റെ കാര്‍ഷിക പശ്ചാത്തലത്തെ സ്‌നേഹിക്കുകയും അതില്‍ ആനന്ദം അ്ദദേഹം കണ്ടെത്തുകയും ചെയ്യുന്നു. കൃഷിയേയും കൃഷിക്കാരേയും അവഗണിക്കുന്ന ഇക്കാലത്തില്‍ ഇ്തുപോലുള്ള നല്ല കാഴ്ചകളും വാര്‍ത്തകളും നമ്മുടെ സമൂഹത്തിന് ഉപകാരപ്രദമാകട്ടെ എന്നും സണ്ണി കല്ലുവെട്ടിയ്ക്കല്‍ കൂട്ടിച്ചേര്‍ത്തു.

കോട്ടയം ജില്ലയിലെ പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ അമയന്നൂരാണ് സ്വദേശം.

Author

Leave a Reply

Your email address will not be published. Required fields are marked *