യു.എസിൽ 70 വയസ്സിനു മുകളിലുള്ളവർക്ക് ഡ്രൈവിംഗ് നിയമം ജൂലൈ 2025 മുതൽ

Spread the love

റോഡ് സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി, 70 വയസ്സും അതിനു മുകളിലുള്ളവരുടെയും ഡ്രൈവിംഗ് ശേഷി വിലയിരുത്തുന്നതിന് പുതിയ നിയമം യു.എസ്. ഡിപ്പാർട്ട്മെൻ്റ് ഓഫ് ട്രാൻസ്പോർട്ടേഷൻ നടപ്പിലാക്കുന്നു. 2025 ജൂലൈ മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും. നിലവിൽ ഏകദേശം 48 ദശലക്ഷത്തോളം വരുന്ന മുതിർന്ന ഡ്രൈവർമാരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് റോഡ് സുരക്ഷയും മുതിർന്ന പൗരന്മാരുടെ ഡ്രൈവിംഗ് സ്വാതന്ത്ര്യവും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്താൻ ലക്ഷ്യമിട്ട് ഈ നിയമം കൊണ്ടുവരുന്നത്.

പുതിയ നിയമം അനുസരിച്ച്, മുതിർന്ന ഡ്രൈവർമാർക്ക് നിരവധി മാറ്റങ്ങൾ വരും. ഓരോ ലൈസൻസ് പുതുക്കുമ്പോഴും നിർബന്ധിത കാഴ്ച പരിശോധന നടത്തണം. വൈദ്യപരമായ കാരണങ്ങളാൽ ആവശ്യപ്പെട്ടാൽ വൈജ്ഞാനിക പരിശോധന (Cognitive Testing) യ്ക്കും വിധേയരാകണം. കൂടാതെ, 87 വയസ്സ് മുതലുള്ളവർക്ക് വർഷം തോറും വാർഷിക ഡ്രൈവിംഗ് ടെസ്റ്റ് നിർബന്ധമാക്കും. ഇതുകൂടാതെ, ചില മുതിർന്ന പൗരന്മാർക്ക് ഡ്രൈവിംഗ് നിയന്ത്രണങ്ങളോ ബദൽ ഗതാഗത മാർഗ്ഗങ്ങളോ നേരിടേണ്ടി വന്നേക്കാം.

ഈ നിയമം ഓരോ സംസ്ഥാനത്തും വ്യത്യസ്ത രീതിയിലായിരിക്കും നടപ്പിലാക്കുക. അതിനാൽ, ഡ്രൈവർമാർ തങ്ങളുടെ പ്രാദേശിക ഡി.എം.വി. (Department of Motor Vehicles) നിയമങ്ങൾ പരിശോധിച്ച് മുൻകൂട്ടി തയ്യാറെടുക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഈ മാറ്റങ്ങൾ മുതിർന്ന ഡ്രൈവർമാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം റോഡപകടങ്ങൾ കുറയ്ക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *