![]()
പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ആർച്ച് ബിഷപ്പ് മാർ അപ്രേം മെത്രാപ്പോലീത്തയ്ക്ക് ആദരാഞ്ജലികൾ.
കാലം ചെയ്ത പിതാവുമായി ഞാൻ വളരെ അടുത്ത വ്യക്തി ബന്ധം വച്ചുപുലർത്തിയിരുന്നു.
ഞാൻ ഇരുപത്തിയാറാം വയസ്സിൽ ആദ്യമായി മന്ത്രിയായ ശേഷം പങ്കെടുത്ത ആദ്യ പരിപാടി ഇദ്ദേഹത്തിൻറെ തായിരുന്നു.
അന്നേയുള്ള ആത്മബന്ധമാണ്. പതിറ്റാണ്ടുകളായി ആ ബന്ധം തുടർന്നു പോരുന്നു. അദ്ദേഹത്തിൻറെ 64 വർഷത്തെ പൗരോഹിത്യ ജീവിതത്തിൽ 56 വർഷം ഭാരത സഭയെ നയിച്ചുവെന്നത് നിസാരമായ കാര്യമല്ല. ചെറിയൊരു കാലം സഭയുടെ ആഗോളതലവനായും സ്ഥാനമലങ്കരിച്ചു.
അദ്ദേഹത്തിൻറെ വേർപാട് കൽദായ സഭയ്ക്കും സഭാംഗങ്ങൾക്കും ഒരു വലിയ നഷ്ടമാണ്. – രമേശ് ചെന്നിത്തല പറഞ്ഞു.