ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിൽ കാലടി മുഖ്യ ക്യാമ്പസിൽ എം. എ. (ഇംഗ്ലീഷ്) പ്രോഗ്രാമിൽ ഒഴിവുളള സീറ്റുകളിലേയ്ക്കുളള സ്പോട്ട് അഡ്മിഷൻ ജൂലൈ 11ന് രാവിലെ 10.30ന് ഇംഗ്ലീഷ് വിഭാഗത്തിൽ നടത്തുമെന്ന് സർവ്വകലാശാല അറിയിച്ചു. ഓപ്പൺ (ഒരു ഒഴിവ്), എസ്. സി. (രണ്ട് ഒഴിവുകൾ), എസ്. ടി. (ഒരു ഒഴിവ്) എന്നിങ്ങനെയാണ് ഒഴിവുകൾ. ഇതുവരെയും അലോട്ട്മെന്റ് ലഭിക്കാത്ത നിലവിലുളള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരെയും പരിഗണിക്കുന്നതാണ്. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റിൽ നിന്നായിരിക്കും പ്രവേശനം നടത്തുകയെന്ന് സർവ്വകലാശാല അറിയിച്ചു.
2) സംസ്കൃത സർവ്വകലാശാല : എം. എസ്. ഡബ്ല്യൂ.,
ഡിസാസ്റ്റർ മാനേജ്മെന്റ് ഫലം പ്രസിദ്ധീകരിച്ചു
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ നാലാം സെമസ്റ്റർ എം. എസ്. ഡബ്ല്യൂ., എം. എസ്സി. (ജ്യോഗ്രഫി & ഡിസാസ്റ്റർ മാനേജ്മെന്റ്) എം. എസ്സി. സൈക്കോളജി & ഡിസാസ്റ്റർ മാനേജ്മെന്റ്), എം. എ. (സോഷ്യോളജി & ഡിസാസ്റ്റർ മാനേജ്മെന്റ്), എം. എസ്. ഡബ്ല്യൂ. & ഡിസാസ്റ്റർ മാനേജ്മെന്റ് പ്രോഗ്രാമുകളുടെ ഫലം പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.
ജലീഷ് പീറ്റര്‍
പബ്ലിക് റിലേഷൻസ് ഓഫീസർ
ഫോണ്‍ നം. 9447123075