ഓപ്പൺ ബസ്സിലെ നഗരസവാരി ഫ്ലാഗ് ഓഫ് ജൂലൈ 15 ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിക്കും

Spread the love

കൊച്ചിയുടെ മണ്ണിലേക്ക് എത്തുന്ന ഓപ്പൺ ഡബിൾ ഡക്കർ ബസ് സർവീസിന്റെ ഫ്ലാഗ് ഓഫ് ജൂലൈ 15 (ചൊവ്വാഴ്‌ച) വൈകിട്ട് 5 ന് കെ.എസ്.ആർ.ടി.സി. ജെട്ടി സ്റ്റാൻഡിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിക്കും.

കെ.എസ്.ആർ.ടി.സി. ബഡ്‌ജറ്റ് ടൂറിസത്തിൻ്റെ ഭാഗമായി തിരുവനന്തപുരം നഗര കാഴ്‌ചകൾ എന്ന പേരിൽ ആരംഭിച്ച 2 ഓപ്പൺ ഡബിൾ ഡക്കർ സർവീസുകൾ ഏറെ ജനപ്രീതി നേടിയതിനെത്തുടർന്നാണ് വ്യവസായ തലസ്ഥാന നഗരിയിൽ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്.

ടി ജെ വിനോദ് എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എംപി, കെ ജെ മാക്സി എംഎൽഎ, കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. എം അനിൽകുമാർ, കൊച്ചി കോർപ്പറേഷൻ കൗൺസിലർമാരായ പത്മജ എസ് മേനോൻ, സുധ ദിലീപ് കുമാർ, എറണാകുളം എ.ടി.ഒ. ടി എ ഉബെെദ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *