ലഹരിക്കെതിരെ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ 14 ന് രാവിലെ 6 മണിക്ക് പത്തനംതിട്ടയിൽ സമൂഹ നടത്തം

Spread the love

കേരളത്തെ കാർന്നു തിന്നുന്ന ലഹരി മാഫിയയ്ക്കെതിരേ മുൻ ആഭ്യന്തര മന്ത്രിയും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ സമൂഹ നടത്തം സംഘടിപ്പിക്കുന്നു. യുവാക്കൾക്കിടയിൽ പടർന്നു പന്തലിക്കുന്ന ലഹരിമരുന്നു ഉപയോഗത്തിനെതിരെ കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവിഭാഗത്തിൽപ്പെട്ട ജനങ്ങളെയും അണിനിരത്തി ജനകീയ പ്രതിരോധം തീർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഈ മുന്നേറ്റം സംഘടിപ്പിയ്ക്കുന്നത്. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കു വേണ്ടി പ്രൗഡ് കേരള എന്ന സംഘടനയുടെ നേതൃത്വത്തിൽ ഈ മാസം 14 ന് രാവിലെ 6 മണിക്ക് പത്തനംതിട്ട സ്റ്റേഡിയം ജംഗഷനിൽ നിന്ന് ആരംഭിച്ച് മുനിസിപ്പൽ ടൗൺ സ്ക്വയർ വരെയാണ് ലഹരിവിരുദ്ധ സമൂഹ നടത്തം. അന്നു നടക്കുന്ന വാക്കത്തോണിൽ വിദ്യാർഥികൾ, യുവജനങ്ങൾ, സന്നദ്ധ സംഘടനകൾ, മദ്യവിരുദ്ധ- ലഹരിവിരുദ്ധ സംഘടനകളുടെ പ്രതിനിധികൾ, സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖർ, ആത്മീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് പ്രൗഡ് കേരള ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ അറിയിച്ചു.
15ന് വൈകുന്നേരം 5 മണിക്ക് കോട്ടച്ചേരിയിൽ മുന്നിൽനിന്ന് ആരംഭിക്കുന്ന നടത്തം മാന്തോപ്പ് മൈതാനത്ത് എത്തി ലഹരി വർജ്ജന സന്ദേശം നൽകി പ്രതിജ്ഞ ചൊല്ലി സമാപിയ്ക്കും. പ്രൗഡ് കേരള കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം ജില്ലാ ആസ്ഥാനങ്ങളിൽ സംഘടിപ്പിച്ച സമൂഹ നടത്തത്തിന്റെ തുടർച്ചയായിട്ടാണ് പത്തനംതിട്ട 14-ാം തീയതി പരിപാടി നടത്തുന്നത്. ലഹരിമരുന്നിനെതിരയുള്ള ബോധവൽക്കരണത്തിനായി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ രൂപം കൊണ്ട രാഷ്ട്രീയ രഹിത ജനമുന്നേറ്റമാണ് പ്രൗഡ് കേരള മൂവ്‌മെന്റ്.
സമൂഹത്തിന്റെ നാനാതുറയിൽപെട്ടവർ ഈ സമൂഹനടത്തത്തിൽ പങ്കു ചേരും.

 

Author

Leave a Reply

Your email address will not be published. Required fields are marked *