സി.വി. പത്മരാജന്‍റെ നിര്യാണത്തിൽ മുൻ എം എൽ എ തമ്പാനൂർ രവി അനുശോചിച്ചു

Spread the love

മുൻ മന്ത്രിയും കെ.പി.സി.സി മുൻ അധ്യക്ഷനുമായിരുന്ന സി.വി. പത്മരാജന്‍റെ നിര്യാണത്തിൽ മുൻ എം എൽ എ തമ്പാനൂർ രവി അനുശോചിച്ചു. സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്നു പത്മരാജൻ. അധികാരത്തോടും പദവികളോടും ഒരിക്കലും അദ്ദേഹത്തിന് ഭ്രമം ഉണ്ടായിട്ടില്ല. സൗമ്യതയായിരുന്നു അദ്ദേഹത്തിൻറെ രാഷ്ട്രീയം. നിലപാടുകൾ തുറന്നു പറയാൻ മടിയില്ലാത്ത പ്രകൃതം. കോൺഗ്രസ് പ്രസ്ഥാനത്തിൻ്റെ ഉന്നമനത്തിന് അപ്പുറത്തേക്ക് സ്വാർത്ഥ താല്പര്യങ്ങൾ ഒന്നുമില്ലാത്ത നേതാവ് . സി വി പത്മരാജന്റെ വിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിന് വലിയ നഷ്ടമാണെന്നും തമ്പാനൂർ രവി പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *