മട്ടന്നൂർ ശുചിത്വ മോഡലിന് ദേശീയ അംഗീകാരം

Spread the love

എട്ട് നഗരസഭകൾ ആദ്യ നൂറിൽ82 നഗരസഭകൾ 1000 റാങ്കിനുള്ളിൽറെക്കോർഡ് നേട്ടവുമായി രാജ്യത്തെ ഏറ്റവും വലിയ ശുചിത്വ സർവേയായ സ്വച്ഛ് സർവേക്ഷൺ ഫലം പ്രഖ്യാപിച്ചപ്പോൾ മിന്നും പ്രകടനം നടത്തി കേരളം ഏറെ മുന്നിലെത്തി. ഇതാദ്യമായാണ് കേരളത്തിൽ നിന്നുള്ള എട്ട് നഗരസഭകൾ ( കൊച്ചി(C) , മട്ടന്നൂർ, തൃശൂർ(C), കോഴിക്കോട്(C), ആലപ്പുഴ(M), ഗുരുവായൂർ(M) തിരുവനന്തപുരം, കൊല്ലം കോർപ്പറേഷനുകൾ) രാജ്യത്തെ മികച്ച 100 നഗരസഭകൾക്കുള്ളിൽ ഇടം പിടിക്കുന്നത്. കഴിഞ്ഞ വർഷം ആയിരത്തിനുള്ളിൽ പോലും ഒറ്റ നഗരസഭയും ഉണ്ടായിരുന്നില്ല എന്നിടത്താണ് കേരളം മാലിന്യസംസ്ക്കരണ രംഗത്ത് വൻ മുന്നേറ്റം നടത്തി ചരിത്രം കുറിച്ചത്.ഇത്തവണ 82 നഗരസഭകൾ ആയിരത്തിലിടം പിടിച്ചു എന്നത് സർക്കാരിന്റെ മാലിന്യസംസ്ക്കരണ പ്രവൃത്തികൾക്കുള്ള അംഗീകാരമാണ്. 2023 ലെ ബ്രഹ്മപുരം സംഭവത്തിന് ശേഷം സർക്കാർ മാലിന്യസംസ്ക്കരണ രംഗത്ത് നടത്തിയ ശാസ്ത്രീയവും ഫലപ്രദവുമായ ഇടപെടലുകളുടെയും പ്രതിഫലനമായി മികവ് തീർത്തു.ചരിത്രത്തിലാദ്യമായാണ് ഇത്രയധികം മുന്നേറ്റത്തിനും പുരസ്ക്കാരങ്ങൾക്കും സംസ്ഥാനം അർഹത നേടുന്നത്.കണ്ണൂരിലെ മട്ടന്നൂർ നഗരസഭയാണ് പ്രത്യേക വിഭാഗത്തിൽ അവാർഡ് നേടി ദേശീയ ശ്രദ്ധയാകർഷിച്ച് കേരളത്തെ മുന്നിലെത്തിച്ചത്. മാലിന്യ സംസ്കരണരംഗത്ത് നടത്തിയ ഫലപ്രദമായ മാറ്റങ്ങളാണ് മട്ടന്നൂർ നഗരസഭയ്ക്ക് പ്രത്യേക അംഗീകാരം ലഭിക്കാൻ ഇടയാക്കിയത്.

മുൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഐ.എ.എസ്, മുൻ പ്രിൻസിപ്പൽ സെക്രട്ടറി തദ്ദേശ സ്വയം ഭരണ വകുപ്പ് ഡോ. ശർമിള മേരി ജോസഫ് ഐ.എ.എസ്, തദ്ദേശ സ്വയം ഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി അനുപമ ഐഎഎസ്, പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ചിത്ര എസ്. ഐ.എ.എസ്, നഗരകാര്യ ഡയറക്ടർ സൂരജ് ഷാജി ഐ.എ.എസ്, ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു.വി.ജോസ് ഐ.എ.എസ് (റിട്ട), എന്നിവർ മാലിന്യ സംസ്കരണ മേഖലയിലെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു.തദ്ദേശ സ്വയം ഭരണ വകുപ്പിന് കീഴിൽ വരുന്ന ഇതര സ്ഥാപനങ്ങളായ ഹരിത കേരള മിഷൻ, കുടുംബശ്രീ, സി.കെ.സി.എൽ, കെ.എസ്.ഡബ്ല്യൂ.എം.പി എന്നീ സ്ഥാപനങ്ങളുടെ സേവനം സ്വച്ഛ് സർവേക്ഷൻ റാങ്കിംഗിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് സഹായിച്ചു.

 

Author

Leave a Reply

Your email address will not be published. Required fields are marked *