തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ആഴക്കടല്‍ മത്സ്യബന്ധന നയത്തിനെതിരെയും, കടല്‍ മണല്‍ ഖനനനടപടികള്‍ക്കെതിരേയും, അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ ജൂലൈ 19ന് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തും. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് മ്യൂസിയം ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന പ്രതിഷേധമാര്‍ച്ചിന് കെപിസിസി ഭാരവാഹികള്‍ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്സ് ദേശീയ-സംസ്ഥാന നേതാക്കള്‍ നേതൃത്വം നല്‍കും.