വൈദ്യുതി വിതരണം under ground സംവിധാനത്തിൽ നടത്തിയാൽ പരമാവധി അപകടങ്ങൾ ഒഴിവാക്കുവാൻ സാധിക്കും. വൈദ്യുതി അഘാതം മൂലം മിഥുൻ എന്ന എട്ടാം ക്ലാസ്സ് വിദ്യാർത്ഥി മരണപ്പെട്ട സംഭവത്തോടുനുബന്ധിച്ച് വിവിധ മാധ്യമങ്ങളിൽ നടന്ന സംവാദങ്ങളിൽ പങ്കെടുത്തവർ ഉയർത്തിയ വാദമുഖങ്ങളിൽ, ഭരണം നടത്തുന്നത് പാർട്ടി പ്രവർത്തകരാണ്, മന്ത്രിമാർക്ക് ഒന്നിലും ‘റോൾ ‘ ഇല്ല എന്നാണ് പറയപെട്ടത്. അപ്പോൾ തന്നെ നമ്മുടെ ‘സിസ്റ്റം’ ശരിയല്ലെന്നും ഒരു വിഭാഗം ജനങ്ങൾ പരാതി ഉയർത്തുന്നുണ്ട്. എന്തായിരിക്കും നിജസ്ഥിതി?.
ജോലിയിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെട്ടുകയാണ് വേണ്ടത്. അവർ ശിക്ഷിക്കപ്പെടാത്തതുമൂലം തുടർ ഭരണത്തിന് സാധ്യത നഷ്ടപ്പെടുന്നു. ദിവസ കൂലിയിൽ ജോലി ചെയ്ത് ജീവിതം നയിക്കുന്നവരെയാണ് നമ്മുടെ സിസ്റ്റത്തിൻ്റെ പരാജയം മൂലം അധികം ദുരിതത്തിലാക്കുന്നത്.