വിഎസ് അച്യുതാനന്ദൻറെ നിര്യാണത്തിൽ എംഎം ഹസൻ അനുശോചിച്ചു

Spread the love

സിപിഎം നേതാവും മുൻമുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദൻ്റെ നിര്യാണത്തിൽ മുൻ കെപിസിസി പ്രസിഡൻറ് എംഎം ഹസൻ അനുശോചിച്ചു. തൊഴിലാളി വർഗ്ഗത്തിന്റെയും അധ്വാനിക്കുന്നവരുടെയും അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച നേതാവാണ് വിഎസ് . അദ്ദേഹത്തിൻറെ വിയോഗം കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കും തൊഴിലാളി സമൂഹത്തിനും വലിയ നഷ്ടമാണ്. താഴെത്തട്ടിൽ നിന്ന് ഉയർന്നുവന്ന് കേരളത്തിൻറെ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ മെമ്പറും വരെയായ വിഎസ് അച്യുതാനന്ദൻ വ്യത്യസ്തനായ ഒരു കമ്മ്യൂണിസ്റ്റ് നേതാവായിരുന്നുവെന്നും എംഎം ഹസൻ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *