വി എസ് യഥാർത്ഥ തൊഴിലാളിനേതാവ് – അടൂർ പ്രകാശ് എം പി

Spread the love

തൊഴിലാളികളിൽ നിന്നും വളർന്നുവന്ന യഥാർത്ഥ തൊഴിലാളി നേതാവായിരുന്നു വി എസ് അച്യുതാനന്ദൻ എന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം പി .
ആലപ്പുഴയിൽ വി എസ് അച്യുതാനന്ദൻ്റെ അമൃതദേഹത്തിൽ പുഷ്പചക്രം അർപ്പിച്ച് അനുശോചനം നേരുകയായിരുന്നു അടൂർ പ്രകാശ് എം. പി .
വി എസ് പ്രവർത്തിച്ചത് കക്ഷി രാഷ്ട്രീയങ്ങൾക്കതീതമായി തൊഴിലാളി വർഗ്ഗത്തിന് പൊതുവായി വേണ്ടിയായിരുന്നു. ജനങ്ങൾക്കായുള്ളആ പോരാട്ടത്തിൽ സ്വന്തം പാർട്ടിയുടെ എതിർപ്പുപോലും പരിഗണിച്ചിരുന്നില്ല എന്നത് അദ്ദേഹത്തിൻ്റെ ജനപക്ഷ നിലപാട് വ്യക്തമാക്കുന്നു. വിഎസിനെ വ്യത്യസ്തനാക്കുന്ന മറ്റൊരു ഘടകം അദ്ദേഹത്തിൻ്റെ അക്രമരഹിത നിലപാടുകൾ ആയിരുന്നു. നെയ്യാറ്റിൻകര തിരഞ്ഞെടുപ്പ് ദിനത്തിൽതന്നെയാണ് വിഎസ് കെ കെ രമയെ ആശ്വസിപ്പിക്കാൻ എത്തിയത്. ഒരു ധീര വിപ്ലവകാരിക്ക് മാത്രമേ അങ്ങനെ മുറിപ്പെട്ടവരെ ചേർത്തുപിടിക്കാൻ കഴിയൂ. ആ നിലപാടുകൾക്ക് പൊതുസമൂഹം നൽകിയതും അകമഴിഞ്ഞ സ്നേഹം തന്നെയായിരുന്നു എന്നും അദ്ദേഹം അനുസ്മരിച്ചു. വിഎസ് അച്യുതാനന്ദൻ്റെ കുടുംബത്തെയും അദ്ദേഹത്തിൻ്റെ പ്രസ്ഥാനത്തെയും തന്റെയും യുഡിഎഫിന്റെയും അനുശോചനം അദ്ദേഹം അറിയിച്ചു.

 

Author

Leave a Reply

Your email address will not be published. Required fields are marked *