കൊച്ചി: പ്രമുഖ സാമ്പത്തിക സേവന ദാതാക്കളായ മോട്ടിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡ് നടപ്പു സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ 1,430 കോടി രൂപയുടെ റെക്കോർഡ് അറ്റാദായം നേടി. കഴിഞ്ഞ വർഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 40 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ പ്രവർത്തന വരുമാനം 24 ശതമാനം വാർഷിക വളർച്ച നേടി 1,412 കോടി രൂപയിലെത്തി. പ്രവർത്തന ലാഭം 21 ശതമാനം വർധനവോടെ 522 കോടി രൂപയിലെത്തി.
ബിസിനസിന്റെ എല്ലാ മേഖലകളിലും ശക്തമായ വളർച്ചയാണ് ഒന്നാം പാദത്തിൽ കരസ്ഥമാക്കിയതെന്ന് എംഡിയും സിഇഒയുമായ മോട്ടിലാൽ ഓസ്വാൾ പറഞ്ഞു. കമ്പനിയുടെ മൊത്തം ആസ്തി 1.5 ലക്ഷം കോടി രൂപ പിന്നിട്ടു. പ്രൈവറ്റ് വെൽത്ത് മാനേജ്മെന്റ്, ഹൗസിംഗ് ഫിനാൻസ് ബിസിനസ്, ക്യാപിറ്റൽ മാർക്കറ്റ്സ് എന്നീ മേഖലകൾ എക്കാലത്തെയും ഉയർന്ന നേട്ടമാണ് രേഖപ്പെടുത്തിയത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഉപഭോക്താക്കൾ മികച്ച സാമ്പത്തിക സേവനം നൽകുന്നതിൽ മോട്ടിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡ് എക്കാലവും പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Athulya K R